Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅദീബിന്‍റെ നിയമനം;...

അദീബിന്‍റെ നിയമനം; ഇപ്പോൾ സമർപ്പിച്ച അപേക്ഷയിലെന്ന് മന്ത്രി ജലീലിന്‍റെ ഒാഫിസ്

text_fields
bookmark_border
അദീബിന്‍റെ നിയമനം; ഇപ്പോൾ സമർപ്പിച്ച അപേക്ഷയിലെന്ന് മന്ത്രി ജലീലിന്‍റെ ഒാഫിസ്
cancel

തിരുവനന്തപുരം: സംസ്ഥാന ന്യനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജർ തസ്തികയിലേക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാതിരുന്ന കെ.ടി. അദീബ് ഇപ്പോൾ സമർപ്പിച്ച അപേക്ഷ കണക്കിലെടുത്താണ് നിയമനം നൽകിയതെന്ന് മന്ത്രി ഡോ. കെ.ടി. ജലീലിന്‍റെ ഒാഫിസ് പത്രകുറിപ്പിൽ അറിയിച്ചു.

ബി.ടെക്ക് ബിരുദവും പി.ജി.ഡി.ബി.എയുമുള്ള ഇദേഹം സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ തസ്തികയിൽ ജോലി ചെയ്തുവരുന്നു. നിയമന വിജ്ഞാപന പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുണ്ട്. അപേക്ഷകരിൽ യോഗ്യനായ ഏക ഉദ്യോഗാർഥി അദീബ് ആയിരുന്നു. ഇദ്ദേഹം ഇന്‍റർവ്യൂവിൽ പങ്കെടുക്കാതിരുന്നതിനാലും മറ്റാർക്കും യോഗ്യതയില്ലാതിരുന്നതിനാലും അന്ന് ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനം നടത്തിയില്ല. പിന്നീട് രണ്ട് വർഷത്തിന് ശേഷം അദീബ് സമർപ്പിച്ച അപേക്ഷ കണക്കിലെടുത്ത് ഡെപ്യൂട്ടേഷനിൽ ഒരു വർഷത്തേക്ക് നിയമിക്കുകയായിരുന്നു.

ഇതിൽ ജനറൽ മാനേജർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. വിജ്ഞാപന പ്രകാരം ഏഴു പേരാണ് ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഇവരിൽ ആറ് പേർക്കും വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുണ്ടായിരുന്നില്ല. അപേക്ഷകരിൽ മൂന്ന് പേർ മാത്രമാണ് 2016 ഒക്ടോബർ 26ന് കോഴിക്കോടുള്ള സ്ഥാപനത്തിന്‍റെ ആസ്ഥാനത്ത് നടത്തിയ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയത്. സാജിദ് മുഹമ്മദ്, പി. മോഹനൻ, വി.എച്ച്. റിജാസ് ഹരിത് എന്നിവരാണിവർ.

ഇതിൽ സാജിദ് മുഹമ്മദിന് എം.ബി.എ ബിരുദമുണ്ടെങ്കിലും ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലുള്ള നിയമനത്തിന് യോഗ്യനല്ല. നിലവിൽ ഏതെങ്കിലും റഗുലർ സർവീസിൽ ജോലിയുള്ളയാൾ അല്ലെന്ന് വ്യക്തമായതിനാൽ അപേക്ഷ നിരസിക്കുകയായിരുന്നു. സൗദി അറേബ്യയിലെ സ്ഥാപനത്തിലെ ജോലി പരിചയമാണ് സാജിദ് മുഹമ്മദ് അപേക്ഷയിൽ കാണിച്ചിരിക്കുന്നത്. പി. മോഹനന് തമിഴ്നാട്ടിലെ പെരിയാർ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.എ ബിരുദമുണ്ടെങ്കിലും ഇന്‍റർവ്യൂവിന് ഹാജരാകുന്ന സമയത്ത് ഡെപ്യട്ടേഷൻ നിയമനത്തിന് അർഹമാകുന്ന വിധത്തിൽ ഒരിടത്തും ജീവനക്കാരൻ ആയിരുന്നില്ല. ഇദ്ദേഹം എസ്.ബി.ഐയിൽ റീജണൽ മാനേജർ ആണെന്ന വാദം തികച്ചും അടിസ്ഥാന രഹിതമാണ്.

2014 ജൂൺ ആറ് മുതൽ 2016 ജൂൺ 20 വരെ എസ്.ബി.ഐ ലൈഫ് എന്ന ഇൻഷുറൻസ് സംരംഭത്തിൽ ബി.ഡി.ഇ (ബിസിനസ് ഡെവലപ്മെന്‍റ് എക്സിക്യട്ടീവ്) ആയിട്ട് ജോലി ചെയ്തതാണ് അവസാനം വഹിച്ച ചുമതല. എം.ജി സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദമുള്ള റിജാസ് ഹരിതിനും ഡെപ്യൂട്ടഷൻ നിയമനത്തിനുള്ള യോഗ്യതയില്ല. ഇന്‍റർവ്യൂ സമയത്ത് ഇദ്ദേഹം ഇതേ സ്ഥാപനത്തിലെ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയാണ്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാൾക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനത്തിന് അർഹതയില്ല.

ഇന്‍റർവ്യൂവിന് ഹാജരാകാതിരുന്ന മറ്റ് നാല് അപേക്ഷകരിൽ മൂന്ന് പേർക്കും വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതയില്ല. സഹീർ കാലടിയാണ് ഇന്‍റർവ്യൂവിൽ പങ്കെടുക്കാതിരുന്ന ഒരാൾ. ഇദ്ദേഹം നിലവിൽ കുറ്റിപ്പുറം മാൽകോടെക്സിൽ അക്കൗണ്ട്സ് മാനേജർ ആയി ജോലി ചെയ്യുന്നു. ഇദ്ദേഹം അപേക്ഷയിൽ കാണിച്ച എം.ബി.എ ബിരുദം ഒരു വർഷം ദൈർഘ്യമുള്ള എക്സിക്യൂട്ടീവ് എം.ബി.എ ബിരുദമാണ്. വിനായക മിഷൻ സർവകലാശാലയിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ഒരു വർഷം ദൈർഘ്യമുള്ള എക്സിക്യൂട്ടീവ് എം.ബി.എക്ക് (സാധാരണ എം.ബി.എയുടെ കോഴ്സ് കാലദൈർഘ്യം രണ്ട് വർഷമോ അതിന് തുല്യമായി നാല് സെമസ്റ്ററോ ആണ്) തുല്യത സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടില്ല. അതിനാൽ വിജ്ഞാപന പ്രകാരം ഇദ്ദേഹവും ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടഷൻ നിയമനത്തിന് യോഗ്യനല്ല.

വി.പി അനസിന് ഭാരതീയാർ സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദമുണ്ടെങ്കിലും ഡെപ്യൂട്ടേഷൻ നിയമനത്തിന് ഇദ്ദേഹവും യോഗ്യനല്ല. ഇന്‍റർവ്യൂവിൽ പങ്കെടുക്കാത്ത മറ്റൊരാൾ വി. ബാബു ആണ്. വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ ഇദ്ദേഹത്തിന് ഇല്ല. അപേക്ഷ സമയത്ത് ഇദ്ദേഹം സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറി റാങ്കിൽ ജോലി ചെയ്യുകയാണ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള എം.എയും മധുര കാമരാജ് സർവകലാശാലയിൽ നിന്നുള്ള പി.ജി.ഡി.എമ്മുമാണ് യോഗ്യത. അപേക്ഷകരിൽ പലർക്കും വിജ്ഞാപന പ്രകാരമുള്ള യോഗ്യത ഉണ്ടെന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നും പത്രകുറിപ്പിൽ മന്ത്രി ജലീലിന്‍റെ ഒാഫിസ് പറയുന്നു.

വിവാദത്തിലേക്ക്​ വലിച്ചിഴക്കരുതെന്ന്​ പി. മോഹനൻ
തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ലേ​ക്ക് ത​​​െൻറ പേ​ര് വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്ന്​ ഈ ​ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷ​ക​നാ​യി​രു​ന്ന പി. ​മോ​ഹ​ന​ൻ. സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ മാ​നേ​ജ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. എ​സ്.​ബി.​ഐ ലൈ​ഫി​ൽ ബി​സി​ന​സ്​ ​െഡ​വ​ല​പ്മ​​െൻറ് എ​ക്സി​ക്യൂ​ട്ടി​വാ​യി നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഈ ​ജോ​ലി രാ​ജി​വെ​ച്ച​ശേ​ഷം തൊ​ഴി​ൽ​ര​ഹി​ത​നാ​യി നി​ൽ​ക്കു​മ്പോ​ഴാ​ണ് ന്യൂ​ന​പ​ക്ഷ കോ​ർ​പ​റേ​ഷ​നിൽ ഇ​ൻ​റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ത്ത​ത്. ഡെ​പ്യൂ​ട്ടേ​ഷ​ൻ അ​ർ​ഹ​ത​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​യി​രി​ക്കും നി​യ​മ​നം ല​ഭി​ക്കാ​ഞ്ഞ​തെ​ന്നും​ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelnepotismmalayalam newskt adeeb
News Summary - KT Jaleel nepotism issue kt adeeb -Kerala News
Next Story