Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധുനിയമന വിവാദം:...

ബന്ധുനിയമന വിവാദം: കെ.ടി ജലീലിന്‍റെ ബന്ധു അദീബ് രാജിവെച്ചു

text_fields
bookmark_border
ബന്ധുനിയമന വിവാദം: കെ.ടി ജലീലിന്‍റെ ബന്ധു അദീബ് രാജിവെച്ചു
cancel

കോ​ഴി​ക്കോ​ട്​: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​​​െൻറ ബ​ന്ധു​വാ​യ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​ടി. അ​ദീ​ബ്​​ രാ​ജി ന​ൽ​കി. രാ​ജി​വെ​ക്കു​ന്ന​താ​യി അ​റി​യി​ച്ച്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ക്​​ബ​റി​ന്​ ഇ​മെ​യി​ൽ അ​യ​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​നി​യ​മ​നം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ്​ രാ​ജി. സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്​​ പ​ദ​വി​യി​ലേ​ക്ക്​ ക​ട​ന്നു​വ​ന്ന​ത്. എ​ന്നാ​ൽ, ആ​ത്​​മാ​ഭി​മാ​ന​ത്തെ​േ​പാ​ലും ചോ​ദ്യം​െ​ച​യ്യു​ന്ന ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്​​ഥാ​പ​ന​ത്തി​ൽ തു​ട​രാ​ൻ വ്യ​ക്​​തി​പ​ര​മാ​യി പ്ര​യാ​സ​മു​ണ്ട്. അ​തി​നാ​ൽ, മാ​തൃ​സ്​​ഥാ​പ​ന​മാ​യ സൗ​ത്ത്​​ ഇ​ന്ത്യ​ൻ ബാ​ങ്കി​ലേ​ക്ക്​ തി​രി​ച്ചു​പോ​വാ​ൻ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അ​നു​മ​തി ന​ൽ​ക​ണം. ഞാ​യ​റാ​ഴ്​​ച അ​യ​ച്ച ഇ​മെ​യി​ലി​ൽ അ​ദീ​ബ്​​ ആ​വ​ശ്യ​പ്പെ​ട്ടു.

ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​​​െൻറ ത​ല​പ്പ​ത്ത്​ ബ​ന്ധു​വാ​യ അ​ദീ​ബി​നെ മ​ന്ത്രി ജ​ലീ​ൽ നി​യ​മി​ച്ച​തി​നെ​തി​രെ യൂ​ത്ത്​ ലീ​ഗ്​​ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ്​ നി​യ​മ​നം വി​വാ​ദ​മാ​യ​ത്. പി​ന്നാ​ലെ മ​ന്ത്രി​ക്കെ​തി​രെ യു.​ഡി.​എ​ഫും പ്ര​ക്ഷോ​ഭം ശ​ക്​​ത​മാ​ക്കി. കോ​ർ​പ​റേ​ഷ​​​െൻറ ത​ല​പ്പ​ത്ത്​ ബ​ന്ധു​വി​നെ നി​യ​മി​ക്കാ​ൻ യോ​ഗ്യ​ത​യി​ല​ട​ക്കം മാ​റ്റം വ​രു​ത്തി​യെ​ന്നും നി​യ​മ​ന ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു യൂ​ത്ത്​ ലീ​ഗി​​​െൻറ ആ​രോ​പ​ണം.

എ​ന്നാ​ൽ, ഇ​ൻ​റ​ർ​വ്യൂ​വി​നെ​ത്തി​യ​വ​രി​ൽ ഒ​രാ​ൾ​ക്കു​പോ​ലും മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ഇ​ൻ​റ​ർ​വ്യൂ​വി​ൽ പ​െ​ങ്ക​ടു​ക്കാ​തി​രു​ന്ന അ​ദീ​ബി​നെ ഒ​രു​വ​ർ​ഷ​ത്തെ ഡെ​പ്യൂ​േ​ട്ട​ഷ​ൻ വ്യ​വ​സ്​​ഥ​യി​ൽ നി​യ​മി​ച്ച​െ​ത​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

രാജിവെക്കാൻ അനുവദിക്കണമെന്ന അ​ദീ​ബി​​െൻറ ഇ​മെ​യി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11ന്​ ​ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ആ​സ്​​ഥാ​ന​ത്ത്​ ചേ​രു​ന്ന ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ യോ​ഗം ച​ർ​ച്ച​ചെ​യ്​​ത്​ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന്​ ചെ​യ​ർ​മാ​ൻ പ്ര​ഫ. എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelmalayalam newsResignky adeeb
News Summary - kt jaleel ky adeeb resign- kerala news
Next Story