Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലീലിനെ മന്ത്രിസഭയിൽ...

ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം -കെ.പി.എ മജീദ്

text_fields
bookmark_border
ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം -കെ.പി.എ മജീദ്
cancel

കോഴിക്കോട്: ഒന്നിനുപിറകെ ഒന്നായി തെളിവുകൾ സഹിതം ആരോപണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ക െ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.

സർവകലാശാലകളുടെ അക്കാദമിക കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്ന മന്ത്രി കേരളത്തി​​െൻറ വിദ്യാഭ്യാസ മേഖലയെയും വിദ്യാർഥികളുടെ ഭാവിയും തകർക്കുകയാണ്. ഓരോദിവസവും പുതിയ തെളിവുകൾ മന്ത്രിക്കെതിരെ വന്നുകൊണ്ടിരിക്കുന്നു. ധാർമികത അൽപമെങ്കിലുമുണ്ടെങ്കിൽ നേര​േത്ത ബന്ധുനിയമനം വിവാദമായ സമയത്ത് ജലീൽ രാജിവെക്കേണ്ടതായിരുന്നു. ജലീൽ സ്വയം രാജിവെച്ച് പോകുമെന്ന പ്രതീക്ഷ ജനങ്ങൾക്കില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണം -കെ.പി.എ. മജീദ് പറഞ്ഞു.

നിയമം പാലിച്ചും സ്വജനപക്ഷപാതം ഇല്ലാതെയും ഭരിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് നിയമം ലംഘിക്കുമെന്ന് വിളിച്ചുപറയുകയും സ്വജനപക്ഷപാതം ആവർത്തിക്കുകയും ചെയ്യുന്നത്. ഈ ധിക്കാരം വെച്ചുപൊറുപ്പിക്കാനാവില്ല. മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ സമരങ്ങൾക്ക് മുസ്‌ലിം ലീഗ് എല്ലാ പിന്തുണയും നൽകുന്നതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpa majeedkerala newskt jaleelmalayalam news
News Summary - Kt Jaleel KPA Majeed -Kerala News
Next Story