Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യായമായ ആവശ്യം ചിലർ...

ന്യായമായ ആവശ്യം ചിലർ അനാവശ്യ വിവാദമാക്കിയെന്ന്​ മന്ത്രി കെ.ടി. ജലീൽ

text_fields
bookmark_border
kt jaleel-kerala political news
cancel

മലപ്പുറം: പോളിങ്​ ബൂത്തിൽ വോട്ട്​ ചെയ്യാനെത്തുന്നവർ പോളിങ്​ ഓഫിസർക്ക്​ മുഖം കാണിച്ചുകൊടുക്കണമെന്ന ന്യ ായമായ ആവശ്യമാണ്​ അനാവശ്യമായി ചിലർ വിവാദമാക്കിയതെന്ന്​ മന്ത്രി കെ.ടി. ജലീൽ. എന്തിനേയും ഏതിനേയും വർഗീയവത്​കരിക ്കുക എന്ന സമീപനം കുറച്ചുകാലമായി കേരളത്തിൽ മതഭേദമന്യേ പിന്തുടരുന്ന അനാരോഗ്യ പ്രവണതയാ​െണന്നും ‘കള്ളവോട്ടും മുഖപടവും’ എന്ന പേരിലുള്ള ഫേസ്​ബുക്ക്​ പോസ്​റ്റിൽ അദ്ദേഹം പറഞ്ഞു.

മുഖാവരണം ധരിച്ച് വിദേശത്തുള്ള സ്​ത്രീകളുടെയും അസുഖമായി കിടക്കുന്നവരുടെയും പ്രസവിച്ച് കിടക്കുന്നവരുടെയും വോട്ടുകൾ കള്ളവോട്ടായി ചെയ്യുന്നത്​ കാസർകോട്​, കണ്ണൂർ, കോഴിക്കോട്​ ജില്ലകളിലെ ലീഗ്​ കേന്ദ്രങ്ങളിൽ പതിവാണെന്ന ആക്ഷേപമുണ്ട്​.

റീപോളിങ്ങിൽ ഉൾ​െപ്പടെ ഭാവിയിൽ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും പോളിങ്​ ഓഫിസറുടെ മുന്നിലെത്തുമ്പോൾ മുഖപടം ഓരോ വോട്ടറും നിർബന്ധമായും ഉയർത്തിക്കാണിച്ചു കൊടുക്കണമെന്ന വ്യവസ്ഥ കർശനമായി പാലിക്കപ്പെടണം. ഇത്തരം വോട്ടർമാരുടെ മുഖം കാമറയിൽ പതിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ആൾമാറാട്ടം നടത്തുന്നത് എന്തി​​െൻറ പേരിലാണെങ്കിലും തെറ്റാണെന്നാണ് ഇസ്​ലാം പഠിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelniqab
News Summary - kt jaleel-kerala news
Next Story