Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈ​ദ​ര​ലി ത​ങ്ങ​ളോ...

ഹൈ​ദ​ര​ലി ത​ങ്ങ​ളോ കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ സം​വാ​ദ​ത്തി​ന് ത​യാ​റാ​യാ​ല്‍ താ​നും തയാർ –ജലീൽ

text_fields
bookmark_border
ഹൈ​ദ​ര​ലി ത​ങ്ങ​ളോ കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ സം​വാ​ദ​ത്തി​ന് ത​യാ​റാ​യാ​ല്‍ താ​നും തയാർ –ജലീൽ
cancel

എ​ട​പ്പാ​ള്‍: ബ​ന്ധു നി​യ​മ​ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളോ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ സം​വാ​ദ​ത്തി​ന് ത​യാ​റാ​യാ​ല്‍ താ​നും ത​യാ​റാ​ണെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. വി​വാ​ദ​ത്തി​ല്‍ പ​ര​സ്യ സം​വാ​ദ​ത്തി​നു​ള്ള യൂ​ത്ത്​ ലീ​ഗ്​്​ നേ​താ​വ്​ പി.​കെ. ഫി​റോ​സി​​​െൻറ വെ​ല്ലു​വി​ളി സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ദീ​ബി​​​െൻറ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്‍ സം​ശ​യ​മു​ള്ള​വ​ര്‍ കോ​ര്‍പ​റേ​ഷ​ൻ എം.​ഡി​യു​മാ​യാ​ണ് ബ​ന്ധ​പ്പെ​ടേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജലീലിന് നേരെ വീണ്ടും കരിങ്കൊടി
എ​ട​പ്പാ​ൾ/​തി​രു​നാ​വാ​യ: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ ര​ണ്ടാം​ദി​വ​സ​വും തു​ട​ർ​ന്ന യു.​ഡി.​എ​ഫ് യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം വീ​ണ്ടും പൊ​ലീ​സ് ന​ട​പ​ടി​യി​ൽ ക​ലാ​ശി​ച്ചു. എ​ട​പ്പാ​ളി​ലും തി​രു​നാ​വാ​യ എ​ട​ക്കു​ള​ത്തു​മാ​ണ് ഞാ​യ​റാ​ഴ്ച മു​സ്​​ലിം യൂ​ത്ത് ലീ​ഗു​കാ​രും യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രും മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി വീ​ശു​ക​യും കോ​ഴി​മു​ട്ട​യെ​റി​യു​ക​യും ചെ​യ്ത​ത്. എ​ട​പ്പാ​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ര്‍ജി​ല്‍ എ​ട്ടു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. നാ​ല് നേ​താ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു.

വൈ​കീ​ട്ട് നാ​ലി​ന് എ​ട​പ്പാ​ൾ ജ​ങ്ഷ​നി​ലാ​ണ് പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​​​െൻറ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. വൈ​കീ​ട്ട് 4.30ഓ​ടെ​യാ​ണ് എ​ട​ക്കു​ളം കു​ന്ന​മ്പു​റ​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​നം ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ മ​ന്ത്രി​യെ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ് ക​രി​ങ്കൊ​ടി കാ​ട്ടു​ക​യും ചീ​മു​ട്ട​യെ​റി​യു​ക​യും ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlkerala newskt jaleelmalayalam news
News Summary - KT Jaleel - Kerala news
Next Story