Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലീലി​െൻറ ‘മഹാമൂരി’...

ജലീലി​െൻറ ‘മഹാമൂരി’ പ്രയോഗം; ​​പ്രതിഷേധവുമായി ലീഗ്​ അണികൾ

text_fields
bookmark_border
ജലീലി​െൻറ ‘മഹാമൂരി’ പ്രയോഗം; ​​പ്രതിഷേധവുമായി ലീഗ്​ അണികൾ
cancel

മലപ്പുറം: മുസ്​ലിംലീഗിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാക്​പ്രയോഗം നടത്തിയ ഉന്നതവിദ്യ ാഭ്യാസ വക​ുപ്പ്​ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധവുമായി ലീഗ്​ അണികൾ.

​പ്രതിപക്ഷത്തിനെ പരിഹസിച്ച്​ കെ.ടി ജലീൽ ഫേസ്​ബുക്കിലിട്ട ലഘുകുറിപ്പാണ്​ വിവാദമായിരിക്കുന്നത്​. ‘‘മഹാമാരി, മഹാമേരി, മഹാമൂരി..... മൂന്ന് മുസീബത്തുകളെയും കേരളം അതിജീവിക്കും’’ എന്നാണ്​ ജലീൽ കുറിച്ചത്​.

പിണറായി വിജയൻ -കെ.എം ഷാജി വിവാദത്തിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച പഴിചാരലുകളുടെയും പരിഹാസങ്ങളുടെയും തുടർച്ചയാണ്​ കെ.ടി ജലീലി​​​െൻറ പോസ്​റ്റും.

എന്നാൽ കെ.ടി ജലീൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലവാരം സൂക്ഷിക്കണമെന്നും യു.ഡി.എഫ്​ നേതാക്കൾക്കെതിരെ പ്രതികരിക്കുന്ന സംസ്​കാരിക നായകർ എവിടെയാണെന്നും യു.ഡി.എഫ്​ അണികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlcpimkt jaleelMalappuram News
News Summary - kt jaleel facebook post against iuml
Next Story