Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യ കുമ്പസാരം കെ.ടി...

ആദ്യ കുമ്പസാരം കെ.ടി ജലീലിന്‍റേത്; തോൽവി സമ്മതിച്ച് ഫേസ്ബുക്ക് കുറിപ്പ്

text_fields
bookmark_border
ആദ്യ കുമ്പസാരം കെ.ടി ജലീലിന്‍റേത്; തോൽവി സമ്മതിച്ച് ഫേസ്ബുക്ക് കുറിപ്പ്
cancel

മലപ്പുറം: തന്റെ രാഷ്ട്രീയ കോട്ടയായ തവനൂരിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി കെ.ടി. ജലീൽ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയി ഉയർത്തിയ ശക്തമായ വെല്ലുവിളിക്കു മുന്നിൽ ജലീലിന് കാലിടറുകയായിരുന്നു. പരാജയം ഉറപ്പായതോടെ ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരണം രേഖപ്പെടുത്തി.

"ജനവിധി അംഗീകരിക്കുന്നു. വി.എസ്. ജോയിക്ക് അഭിനന്ദനങ്ങൾ," ജലീൽ കുറിച്ചു. തവനൂരിലെ ജനങ്ങളോടുള്ള സ്നേഹം പങ്കുവെച്ച അദ്ദേഹം, ഇടതുപക്ഷ ചേരിയിൽ ഉറച്ചുനിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് തവണയും തവനൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ച ജലീലിന് ഇത്തവണ മണ്ഡലത്തിലെ ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനവുമാണ് തിരിച്ചടിയായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KT Jaleel Concedes Defeat in Tavanur; Congratulates VS Joy on Facebook
Next Story