Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം'; കെ.കെ. ശൈലജക്കെതിരെ കെ.ടി. ജലീൽ

text_fields
bookmark_border
തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം; കെ.കെ. ശൈലജക്കെതിരെ കെ.ടി. ജലീൽ
cancel

സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ​കെ.കെ. ശൈലജക്കെതിരെ രൂക്ഷ പ്രതികരണവുമായി മുൻ മന്ത്രി കെ.ടി ജലീൽ എം.എൽ.എ. ചൊവ്വാഴ്ച നിയമസഭയിൽ ശൈലജ ടീച്ചർ പ്രസംഗിക്കുന്നതിനിടെ സ്പീക്കറോട് സംസാരിക്കാൻ അവസരം തേടിയ ജലീലിനെതിരെ മൈക്ക് ഓണാണെന്ന കാര്യം മറന്ന് 'ഇയാൾ നമ്മളെ കൊയപ്പത്തിലാക്കുമോ' എന്ന് ശൈലജ പറഞ്ഞിരുന്നു. ഇതിനാണ് ബുധനാഴ്ച രാത്രി ഫേസ്ബുക്കിലൂടെ ജലീൽ മറുപടി നൽകിയത്. 'തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം 101 ശതമാനം' എന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ പരാമർശം വിവാദമായതോടെ ഫേസ്ബുക്കിൽ വിശദീകരണവുമായി ശൈലജ ടീച്ചർ രംഗത്തെത്തിയിരുന്നു.

'നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ. ടി. ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്'. എന്നാണ് അവർ കുറിച്ചത്. എന്നാൽ, ശൈലജയുടെ പരാമർശം തന്നെക്കുറിച്ചാണെന്ന രീതിയിൽ അവർ ഉപയോഗിച്ച വാക്കുകൾ വെച്ചുതന്നെ മറുപടി നൽകിയിരിക്കുകയാണ് ജലീൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kt jaleel against kk shylaja
Next Story