Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാന്യമായി...

മാന്യമായി മരിക്കാനെങ്കിലും ഗോസംരക്ഷകർ അനുവദിക്കണം –മ​ന്ത്രി കെ.ടി. ജലീല്‍

text_fields
bookmark_border
മാന്യമായി മരിക്കാനെങ്കിലും ഗോസംരക്ഷകർ അനുവദിക്കണം –മ​ന്ത്രി കെ.ടി. ജലീല്‍
cancel

കോഴിക്കോട്: ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ മാന്യമായി മരിക്കാനെങ്കിലും ഗോസംരക്ഷകരെന്ന് അവകാശപ്പെട്ട് വരുന്നവര്‍ അനുവദിക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി. ജലീല്‍. കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തി​​​െൻറ ആഭിമുഖ്യത്തില്‍ ടാഗോര്‍ഹാളില്‍ ഏകദിന ഹജ്ജ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് ഇതുവരെ 29 ജീവനാണ് രാജ്യത്ത് പൊലിഞ്ഞത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണം കൈയാളുന്നതി​​​െൻറ  അഹങ്കാരമാണ് ബി.ജെ.പിക്ക്​. 

 പശുവി​​​െൻറ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അനുവദിക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കുശേഷവും ഉത്തരേന്ത്യയില്‍ സമാന സംഭവങ്ങളുണ്ടായി. രാജ്യത്തെ ചെറിയൊരുവിഭാഗം ആളുകള്‍ മാത്രമാണ് ഇത്തരം ആക്രമണങ്ങള്‍ക്കുപിന്നില്‍. ഇതിനെതിരെ വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം. രാജ്യത്ത് പ്രയാസത്തി​​​െൻറ നാളുകളാണ് ഇപ്പോഴുള്ളതെങ്കിലും വൈകാതെ നല്ല ദിനങ്ങള്‍ തിരികെവരുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. രാജ്യത്ത് നടമാടുന്ന തെറ്റായ ചെയ്തികള്‍ക്കെതിരെ മതേതര മനഃസാക്ഷി ഒറ്റക്കെട്ടായി നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ് വെല്‍ഫെയര്‍ഫോറം ജില്ല പ്രസിഡൻറ്​ ടി.കെ. പരീക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. അബ്​ദുസലാം മോങ്ങം ഹജ്ജ് പഠനക്ലാസിന് നേതൃത്വം നല്‍കി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, മാമുക്കോയ ഹാജി, മുല്ലവീട്ടില്‍ ബീരാന്‍കോയ, പി.ടി. ഇമ്പിച്ചികോയ, കെ.വി. അബ്​ദുറഹ്മാന്‍ തുടങ്ങിയവർ സംസാരിച്ചു.  ഈ വര്‍ഷം ഹജ്ജിന്​ പോകുന്നവര്‍ക്ക് ക്യാമ്പില്‍ വിശദമായ നിര്‍ദേശങ്ങള്‍ നല്‍കി. രാവിലെ 10ന്​ ആരംഭിച്ച പഠനക്യാമ്പ് വൈകീട്ടുവരെ നീണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow slaughterkt jaleel
News Summary - KT Jaleel against cow terrorism
Next Story