Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​‘ട്രെയിൻ തീ​വെപ്പ്...

​‘ട്രെയിൻ തീ​വെപ്പ് ‘ഒരാൾ’ പിടിയിൽ; ഊരുണ്ട്, പക്ഷെ പേരില്ല?’ -കെ.ടി. ജലീൽ

text_fields
bookmark_border
kt jaleel slams people who threatened tea shop owners
cancel

മലപ്പുറം: കേരളത്തെ നടുക്കിയ എലത്തൂർ, കണ്ണൂർ ട്രെയിൻ തീവെപ്പിന് പിന്നാലെ കോഴിക്കോട് കൊയിലാണ്ടിയിലും ട്രെയിനിന് തീവെക്കാൻ ശ്രമം നടന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി കെ.ടി. ജലീൽ എം.എൽ.എ. ട്രെയിനിന് തീയ്യിട്ട് സംഘികൾക്ക് കേരളത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ഉത്തരേന്ത്യയിൽ നിന്ന് ‘മാനസിക രോഗികൾ’ ഇനിയും വരുമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘എലത്തൂരിലെയും കണ്ണൂരിലെയും സംഭവങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും ട്രെയിനിന് തീവെക്കാൻ നീക്കം നടന്നതായി വാർത്ത. "ഒരാൾ" പിടിയിൽ? പിടിക്കപ്പെട്ടയാൾക്ക് ഊരുണ്ട്. മഹാരാഷ്ട്ര. പക്ഷെ പേരില്ല? പേര് നമുക്ക് തൽക്കാലം "പേരക്ക" എന്നു ഇടാം!!! കേന്ദ്രസർക്കാരിനു കീഴിലെ അന്വേഷണ ഏജൻസികൾക്ക് കടന്ന് വരാനാകുമോ ഈ "മനോരോഗികൾ" ട്രൈനിന് തീവെക്കാൻ കേരളത്തിലേക്ക് വരുന്നത്? കേരളം തന്നെ ഇതിനൊക്കെ തെരഞ്ഞെടുക്കാൻ ഒരു "പ്രത്യേക" മാനസിക രോഗം തന്നെ വേണ്ടിവരുമോ എന്തോ?’ -ജലീൽ ചോദിച്ചു.

കോടതി വിധിയുടെ ചുളുവിൽ സെൻകുമാർ ഡി.ജി.പിയായ സംസ്ഥാനമാണ് കേരളം. അന്ന് അതിനായി നിയമസഭയിൽ ഘോരഘോരം വാദിച്ചത് സാക്ഷാൽ രമേശ് ചെന്നിത്തലയും ഡോ: എം.കെ മുനീറും. ഇഷ്ടക്കാരെ നോക്കി പോലീസ് തലപ്പത്ത് വെക്കാൻ ഒരു സർക്കാരിനും കഴിയില്ല. സീനിയോരിറ്റി ഉൾപ്പടെ പലപല മാനദണ്ഡങ്ങളും അതിനുണ്ട്. ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിന് സർക്കാരല്ല ഉത്തരവാദി. പറയുന്ന വ്യക്തികളാണ്.

കേരളത്തിൽ ശരാശരി 14% വോട്ടുള്ളവരാണ് സംഘികൾ. ആ പ്രതിനിധ്യം അവർക്കെല്ലാ മേഖലകളിലും കാണും. യു.ഡി.എഫ് കാലം അവർക്ക് ചാകരയാണ്. എൽ.ഡി.എഫ് വന്നാൽ കഷ്ടകാലവും. മാറാടും ചാലയും തലശ്ശേരിയും വർഗീയ കലാപത്തിൽ ആളിക്കത്തിയത് യു.ഡി.എഫ് കേരളം ഭരിക്കുമ്പോഴാണ്. അതാരും മറക്കണ്ട. അസൂയയും കുശുമ്പും മൂത്തുള്ള തലമറന്ന എണ്ണ തേക്കൽ ആർക്കാണ് ഗുണം ചെയ്യുക എന്ന് ലീഗ് സുഹൃത്തുക്കൾ നെഞ്ചത്ത് കൈവെച്ച് ആലോചിച്ചാൽ നല്ലതാണ്. കോൺഗ്രസ് തള്ളുന്നത് കേട്ട് ലീഗ് തുള്ളാൻ നിന്നാൽ പൊട്ടക്കിണറ്റിൽ നിപതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അവർക്ക് ത്രിവർണ്ണം വലിച്ചെറിഞ്ഞ് കാവിപുതക്കാൻ അധികസമയം വേണ്ടിവരില്ല. ഹരിതക്കാരുടെ സ്ഥിതി അതാണോ? പിണറായി വിരോധം മൂത്ത് "മാനസിക രോഗം" വരാതെ നോക്കിയാൽ ലീഗിന് നന്ന് -ജലീൽ കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

ട്രൈൻ തീയ്യിടൽ യജ്ഞം!

ട്രൈനിന് തീയ്യിട്ട് സംഘികൾക്ക് കേരളത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ഉത്തരേന്ത്യയിൽ നിന്ന് "മാനസിക രോഗികൾ" ഇനിയും വരും. ജാഗ്രതൈ.

എലത്തൂരിലെയും കണ്ണൂരിലെയും സംഭവങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും ട്രൈനിന് തീവെക്കാൻ നീക്കം നടന്നതായി വാർത്ത. "ഒരാൾ" പിടിയിൽ? പിടിക്കപ്പെട്ടയാൾക്ക് ഊരുണ്ട്. മഹാരാഷ്ട്ര. പക്ഷെ പേരില്ല? പേര് നമുക്ക് തൽക്കാലം "പേരക്ക" എന്നു ഇടാം!!!

കേന്ദ്രസർക്കാരിനു കീഴിലെ അന്വേഷണ ഏജൻസികൾക്ക് കടന്ന് വരാനാകുമോ ഈ "മനോരോഗികൾ" ട്രൈനിന് തീവെക്കാൻ കേരളത്തിലേക്ക് വരുന്നത്? കേരളം തന്നെ ഇതിനൊക്കെ തെരഞ്ഞെടുക്കാൻ ഒരു "പ്രത്യേക" മാനസിക രോഗം തന്നെ വേണ്ടിവരുമോ എന്തോ?

കേരളം ഇന്ത്യയുടെ മതേതര തുരുത്താണ്. ഇടതുപക്ഷം അതിൻ്റെ കാവൽക്കാരും. സംഘികൾ തലക്ക് വില പറഞ്ഞ ഒരേയൊരു മുഖ്യമന്ത്രിയേ ഇന്ത്യയിലുള്ളൂ. അത് പിണറായി വിജയനാണ്. അദ്ദേഹം ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയിൽ വർഗീയ സംഘർഷവും കലാപവുമില്ലാതെ ശാന്തമായി മുന്നോട്ടു പോകുന്നത്. ആ സ്വസ്ഥത തകർക്കാൻ പല അടവുകളും പയറ്റി. ഒന്നും നടന്നില്ല. ഇപ്പോഴിതാ "ട്രൈൻ കത്തിക്കൽ യജ്ഞ"വുമായി "ചിലർ" ഇറങ്ങിത്തിരിച്ചിരിക്കുന്നു.

കോടതി വിധിയുടെ ചുളുവിൽ സെൻകുമാർ ഡി.ജി.പിയായ സംസ്ഥാനമാണ് കേരളം. അന്ന് അതിനായി നിയമസഭയിൽ ഘോരഘോരം വാദിച്ചത് സാക്ഷാൽ രമേശ് ചെന്നിത്തലയും ഡോ: എം.കെ മുനീറും. സർക്കാരിൻ്റെ ഇഷ്ടക്കാരെ നോക്കി പോലീസ് തലപ്പത്ത് വെക്കാൻ ഒരു സർക്കാരിനും കഴിയില്ല. സീനിയോരിറ്റി ഉൾപ്പടെ പലപല മാനദണ്ഡങ്ങളും അതിനുണ്ട്. ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിന് സർക്കാരല്ല ഉത്തരവാദി. പറയുന്ന വ്യക്തികളാണ്.

കേരളത്തിൽ ശരാശരി 14% വോട്ടുള്ളവരാണ് സംഘികൾ. ആ പ്രതിനിധ്യം അവർക്കെല്ലാ മേഖലകളിലും കാണും. യു.ഡി.എഫ് കാലം അവർക്ക് ചാകരയാണ്. എൽ.ഡി.എഫ് വന്നാൽ കഷ്ടകാലവും.

മാറാടും ചാലയും തലശ്ശേരിയും വർഗീയ കലാപത്തിൽ ആളിക്കത്തിയത് യു.ഡി.എഫ് കേരളം ഭരിക്കുമ്പോഴാണ്. അതാരും മറക്കണ്ട. അസൂയയും കുശുമ്പും മൂത്തുള്ള തലമറന്ന എണ്ണ തേക്കൽ ആർക്കാണ് ഗുണം ചെയ്യുക എന്ന് ലീഗ് സുഹൃത്തുക്കൾ നെഞ്ചത്ത് കൈവെച്ച് ആലോചിച്ചാൽ നല്ലതാണ്.

കോൺഗ്രസ്സ് തള്ളുന്നത് കേട്ട് ലീഗ് തുള്ളാൻ നിന്നാൽ പൊട്ടക്കിണറ്റിൽ നിപതിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അവർക്ക് ത്രിവർണ്ണം വലിച്ചെറിഞ്ഞ് കാവിപുതക്കാൻ അധികസമയം വേണ്ടിവരില്ല. ഹരിതക്കാരുടെ സ്ഥിതി അതാണോ? പിണറായി വിരോധം മൂത്ത് "മാനസിക രോഗം" വരാതെ നോക്കിയാൽ ലീഗിന് നന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT Jaleeltrain fire
News Summary - KT Jaleel about train fire
Next Story