Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പടച്ചവൻ വലിയവനാണ്​';...

'പടച്ചവൻ വലിയവനാണ്​'; ഖമറുദ്ദീൻെറ അറസ്​റ്റിൽ ജലീലിൻെറ പ്രതികരണം

text_fields
bookmark_border
പടച്ചവൻ വലിയവനാണ്​; ഖമറുദ്ദീൻെറ അറസ്​റ്റിൽ ജലീലിൻെറ പ്രതികരണം
cancel

മലപ്പുറം: ഫാ​ഷ​ൻ ഗോ​ൾ​ഡ്​ ജ്വല്ലറി നി​ക്ഷേ​പത്തട്ടിപ്പ്​ കേ​സിൽ പ്രതിയായ​ മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എ എം.​സി. ഖ​മ​റു​ദ്ദീ​നെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തതിന്​ പിന്നാലെ പ്രതികരണവുമായി ​മന്ത്രി കെ.ടി ജലീൽ. ''പടച്ചവൻ വലിയവനാണ്​, ചക്കിന്​ വെച്ചത്​ കൊക്കിന്​ കൊണ്ടു''- ജലീൽ ഫേസ്​​ബുകിൽ കുറിച്ചു.

സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ടും പ്രോ​ട്ടോക്കോൾ ലംഘനക്കേസിലും ജലീലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന മുസ്​ലിം ലീഗിനെ ലക്ഷ്യമിട്ടാണ്​ ജലീലിൻെറ പ്രതികരണം.

15 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിലാണ്​ ഖമറുദ്ദീനെതിരെ നടപടി. ഇദ്ദേഹം ചെയർമാനായ ഫാ​ഷ​ൻ ഗോ​ൾ​ഡിനെതിരെ 115 പരാതികളാണ്​ പൊലീസിന്​ ലഭിച്ചത്​. 80 പേരിൽനിന്ന്​ അന്വേഷണസംഘം തെളിവ് ശേഖരിച്ചു.ജില്ലാ പൊലീസ് ആസ്​ഥാനത്തെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlkt jaleelMC Kamarudheen
Next Story