Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻജിനീയറിങ്​ പഠനം;...

എൻജിനീയറിങ്​ പഠനം; നിലവാരത്തകർച്ച സ്വയം വിമർശനത്തോടെ തിരുത്തുമെന്ന്​ മന്ത്രി ജലീൽ

text_fields
bookmark_border
kt jaleel-kerala political news
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നി​ല​വാ​ര​ത്ത​ക​ർ​ച്ച സ്വ​യം വി​മ​ർ​ശ​ന​ത്തോ​ടെ തി​രു​ത്തു​മെ​ന്ന്​ മ​ന്ത്രി ഡോ.​കെ.​ടി. ജ​ലീ​ൽ. സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ്യ​ബാ​ച്ച്​ ബി.​ടെ​ക് ഫ​ലം സം​ബ​ന്ധി​ച്ച ‘മാ​ധ്യ​മം’ വാ​ർ​ത്ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ ശ്ര​ദ്ധേ​യ മാ​റ്റ​ങ്ങ​ൾ​ക്കും ​േന​ട്ട​ങ്ങ​ൾ​ക്കു​മി​ട​യി​ലും കോ​ള​ജു​ക​ളു​ടെ മോ​ശം പ്ര​ക​ട​നം കാ​ണാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന്​​ മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു കു​ട്ടി​പോ​ലും വി​ജ​യി​ക്കാ​ത്ത ര​ണ്ട്​ കോ​ള​ജു​ക​ൾ സം​സ്ഥാ​ന​ത്തു​ണ്ട്. 10​ ശ​ത​മാ​ന​ത്തി​ൽ താ​ഴെ വി​ജ​യ​മു​ള്ള കോ​ള​ജു​ക​ൾ പ​ത്തെ​ണ്ണ​മു​ണ്ട്. 144ൽ 112 ​കോ​ള​ജു​ക​ളു​ടെ​യും വി​ജ​യം 40 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്. ഇ​തി​ൽ മൂ​ന്ന്​ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളും 13 സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത കോ​ള​ജു​ക​ളു​മു​ണ്ട്. 60 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ വി​ജ​യ​മു​ള്ള​ത്​ ഏ​ഴ്​ കോ​ള​ജു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്. ആ​ദ്യ​ബാ​ച്ചി​ൽ​നി​ന്ന്​ അ​ഞ്ച്​ ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ കൊ​ഴി​ഞ്ഞു​പോ​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

പ​ഠ​ന​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന്​ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രി​ഹാ​ര​ബോ​ധ​ന ക്ലാ​സു​ക​ൾ ഇൗ ​വ​ർ​ഷം മു​ത​ൽ വ്യ​വ​സ്ഥാ​പി​ത​മാ​ക്കും. പ​ഠ​ന​ത്തി​ൽ ബു​ദ്ധി​മു​ട്ട്​ നേ​രി​ട്ട്​ ബി.​ടെ​ക്​ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ നി​ശ്ചി​ത ക്രെ​ഡി​റ്റ്​ നേ​ടി​യാ​ൽ മ​റ്റ്​ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്​​സു​ക​ളി​ലൂ​ടെ തു​ട​ർ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ബി.​വോ​ക്​ ഡി​ഗ്രി നേ​ടാ​നാ​കും.
ഇ​തു​വ​ഴി ബി.​ടെ​കി​ന്​ ചേ​ർ​ന്ന്​ ബി​രു​ദ​മി​ല്ലാ​തെ പു​റ​ത്തു​പോ​കു​ന്ന അ​വ​സ്ഥ ഒ​രു​പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​നാ​കും.

എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്​​സു​ക​ളി​ൽ ചേ​രു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ആ​ൺ​കു​ട്ടി​ക​ളാ​ണെ​ങ്കി​ലും വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ പി​റ​കി​ലാ​ണ്. സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ്യ ബി.​ടെ​ക്​ ബാ​ച്ചി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ ആ​ൺ​കു​ട്ടി​ക​ളി​ൽ 25.5 ശ​ത​മാ​ന​ത്തി​ന്​ മാ​ത്ര​മേ വി​ജ​യി​ക്കാ​നാ​യു​ള്ളൂ. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​ക​ളി​ൽ 51.2 ശ​ത​മാ​നം വി​ജ​യി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt jaleelmalayalam newsENGINEERING COURSE
News Summary - kt jaleel about engineering course -kerala news
Next Story