കൊലക്കു പിന്നിൽ മതാന്ധത –മന്ത്രി ജലീൽ
text_fieldsകൊച്ചി: അഭിമന്യുവിെൻറ കൊലപാതകത്തിെൻറ തിരശ്ശീലക്കുപിന്നിൽ മതാന്ധതയും വർഗീയതയുമാണെന്ന് മന്ത്രി കെ.ടി. ജലീൽ. ഇവ അകറ്റിനിർത്തി വരുംകാലത്തിനായി കർമം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹൈബി ഈഡന് എം.എല്‍.എ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളുടെ വിതരണോദ്ഘാടനം സെൻറ് െതരേസാസ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മഹാരാജാസ് കോളജിൽനിന്ന് ഇപ്പോൾ ഉയരുന്നത് തേങ്ങലിെൻറ ആർപ്പുവിളികളാണ്. ശാസ്ത്രജ്ഞനാകണമെന്ന ലക്ഷ്യത്തോടെ എറണാകുളത്തിെൻറ മണ്ണിലെത്തി വര്‍ഗീയശക്തികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിെൻറ ജീവിതം പാഠമാക്കേണ്ടതാണ്. വിദ്യാഭ്യാസലോകത്തുനിന്ന് മതാന്ധതയെയും വര്‍ഗീയതെയയും അകറ്റിനിര്‍ത്തുകതന്നെ വേണം. അവ നശിക്കട്ടെയെന്ന് മനസ്സിെൻറ ചുവരിൽ എഴുതിച്ചേർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
