വേണ്ടി വന്നാൽ നിയമം കൈയിലെടുക്കും -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ വേണ്ടി വന്നാൽ നിയമം കൈയിലെടുക്കുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. സർക്കാർ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കുകയാണ്. വിശ്വാസം തകർക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയ സ്ഥിതിക്ക് ചെറുക്കാൻ തങ്ങളും ഇറങ്ങുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിന് സർക്കാർ കനത്ത വില നൽകേണ്ടി വരും. പൊലീസും ദേവസ്വം മന്ത്രിയും തമ്മിൽ ഒത്തുകളിക്കുകയാണ്. വേണ്ടി വന്നാൽ ദേവസ്വം മന്ത്രിയെ വീടിന് പുറത്തേക്ക് ഇറക്കാതെ തടയാൻ കഴിയും. എന്നാൽ, ഇപ്പോൾ അത്തരം പ്രതിഷേധങ്ങളിലേക്ക് പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്രയിൽ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിതയും നടപ്പന്തൽ വരെ എത്തിയതിന് പിന്നാലെയാണ് കെ.സുരേന്ദ്രെൻറ പ്രതികരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
