Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആട്ടും ചവിട്ടുമേറ്റ് ആ മനുഷ്യൻ അസ്വസ്ഥനാണ്'; കെ. മുരളീധരനോട് സഹതാപം മാത്രമെന്ന് കെ. സുരേന്ദ്രൻ

text_fields
bookmark_border
k.Surendran-k Muralidharan
cancel

പാലക്കാട്: കോൺഗ്രസിൽ ആട്ടും ചവിട്ടുമേറ്റ് കെ. മുരളീധരൻ അസ്വസ്ഥനാണെന്നും അദ്ദേഹത്തോട് സഹതാപം മാത്രമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വന്തം മാതാവിനെ അപമാനിച്ച സ്ഥാനാർഥിക്ക് വേണ്ടി മുരളീധരൻ സംസാരിക്കുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൽ എന്തിനാണ് അടിമയെ പോലെ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.

മാതാവിനെ ആക്ഷേപിച്ചയാൾക്കെതിരെ പത്മജ വേണുഗോപാൽ ശക്തമായ നിലപാടാണെടുത്തതെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളം മുഴുവൻ ആരാധിക്കുന്ന കെ.കരുണാകരന്‍റെ ഭാര്യയെ അപമാനിച്ച തലതിരിഞ്ഞ ചെറുപ്പക്കാരനെന്നാണ് കെ.സുരേന്ദ്രൻ രാഹുൽ മാങ്കൂട്ടത്തെ വിശേഷിപ്പിച്ചത്.

പാലക്കാട് ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരാനുള്ള സാധ്യത പോലുമില്ലെന്ന് കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിലപ്പോൾ എൽ.ഡി.എഫ് രണ്ടാം സ്ഥാനത്ത് വരും. എന്തായാലും യു.ഡി.എഫ് ജയിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്. എന്ത് ഡീല്‍ നടന്നാലും പാലക്കാട് യു.ഡി.എഫ് തന്നെ ജയിക്കുമെന്ന് മുരളീധരൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K Muralidharan upset in Congress- K Surendran
Next Story