Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.സുരേന്ദ്ര​െൻറ...

കെ.സുരേന്ദ്ര​െൻറ ജാമ്യാപേക്ഷ വീണ്ടും തള്ളി

text_fields
bookmark_border
കെ.സുരേന്ദ്ര​െൻറ ജാമ്യാപേക്ഷ വീണ്ടും തള്ളി
cancel

റാന്നി: ചിത്തിര ആട്ടവിശേഷ ദിവസം ശബരിമല സന്നിധാനത്ത്​ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സ​ംസ്​ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്ര​​​​െൻറ ജാമ്യാപേക്ഷ കോടതി നിരസിച്ചു. 52 വയസ്സുള്ള സ്ത്രീയെ അക്രമിച്ചുവെന്ന കേസിലാണ് റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. എന്നാൽ, അനധികൃത ടോൾ പിരിവുമായി ബന്ധപ്പെട്ട് പമ്പ പൊലീസ് 2012ൽ രജിസ്​റ്റർ ചെയ്ത കേസിൽ ജാമ്യം അനുവദിച്ചു.

ചിത്തിര ആട്ടവിശേഷ ദിനത്തിലെ പ്രതിഷേധത്തിൽ തൃശൂര്‍ സ്വദേശിനി ലളിതക്കെതിരെ നടന്ന ആക്രമത്തിൽ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ്​ കേസ്. മറ്റൊരു പ്രതിയായ സൂരജി​​​​െൻറ ഫേ​സ്​ബുക്ക്​ പോസ്​റ്റില്‍നിന്ന് ഗൂഢാലോചന വ്യക്തമാവുന്നതായി പൊലീസ് പറയുന്നു. ഗൂഢാലോചനക്ക്​ പുറമേ, വധശ്രമ കുറ്റവും ചുമത്തിയിട്ടുണ്ട്​. നിരവധി കേസുകളില്‍ പ്രതിയാണ് സുരേന്ദ്രനെന്നും ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ചതിൽ ഗൂഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങൾ പൊലീസി​​​​െൻറ ​ൈകയിലുണ്ടെന്നും ഇത് ഹാജാരാക്കുമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ എ.പി.പി. അനിൽ അറിയിച്ചു.

ചിത്തിര ആട്ടവിശേഷ ദിനം ജന്മനാൾ ആയതിനാൽ ഉദയാസ്തമന പൂജ വഴിപാടുനടത്താൻ വേണ്ടിയാണ് അദ്ദേഹം അവിടെ തങ്ങിയതെന്നായിരുന്നു സുരേന്ദ്രനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്​. 3000 രൂപ ദേവസ്വംബോർഡിൽ അടച്ച് എടുത്ത രസീത്​ തെളിവായി ഉണ്ട്. പൊലീസ് ഗൂഢാലോചന നടത്തി കള്ളക്കേസിൽ കുടുക്കുകയാണ് എന്നും അഭിഭാഷകർ വാദിച്ചു. 120 ബി, 308, 354 എന്നീ വകുപ്പുകൾ ചുമത്തിയിരിക്കുന്നതിനാൽ മജിസ്​ട്രേറ്റ്​ കോടതിക്ക്​ ജാമ്യംനൽകാൻ സാധിക്കില്ല എന്നാണ്​ മജിസ്​ട്രേറ്റ്​ മിനിമോൾ ചൂണ്ടിക്കാട്ടിയത്​.

ശബരിമലയിലേക്കുള്ള യാത്രക്കിടെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്​റ്റിലായ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസ് നിലവിലുള്ളതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാനായില്ല. ഇതിൽ നവംബര്‍ 26ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നത് നേരത്തേയാക്കാനും ജാമ്യമെടുക്കാനുമുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി. ഇതിനിടെയാണ് പുതിയ കേസുകൾകൂടി വന്നത്. ഇപ്പോള്‍ കൊട്ടാരക്കര സബ്ജയിലിലാണ് സുരേന്ദ്രനുള്ളത്. തിങ്കളാഴ്ച പത്തനംതിട്ട സെഷൻ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala NewsBJPBJP
News Summary - K.Surendran Bail plea-Kerala news
Next Story