ലക്ഷ്മി നായരുടെ രാജി: കെ.എസ്.യു, എ.ബി.വി.പി മാര്‍ച്ചില്‍ സംഘര്‍ഷം
text_fieldsതിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസിന്‍െറ മര്‍ദനം. സംഘര്‍ഷത്തില്‍ ഹൃദ്രോഗിയായ കെ.എസ്.യു പ്രവര്‍ത്തകനടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. 26 പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സെക്രട്ടേറിയറ്റിന്‍െറ സമരഗേറ്റിന് മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകനായ ഉണ്ണി സായി എന്ന ലോ കോളജ് വിദ്യാര്‍ഥിയെ കന്‍േറാണ്‍മെന്‍റ് സി.ഐയും അഞ്ച് പൊലീസുകാരും ചേര്‍ന്ന് ബോധം മറയുന്നതുവരെ തല്ലിച്ചതച്ചു. മെഡിക്കല്‍ കോളജ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ള ഇയാള്‍ക്ക് രാത്രി വൈകിയും ബോധം തെളിഞ്ഞിട്ടില്ല. നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രിഅധികൃതര്‍ അറിയിച്ചു.
കെ.എസ്.യുവിന് പിന്നാലെ എ.ബി.വി.പിയും പ്രതിഷേധമാര്‍ച്ച് നടത്തി. എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പേരൂര്‍ക്കട ലോ അക്കാദമിക്ക് മുന്നിലെ പ്രതിഷേധം വ്യാഴാഴ്ച സെക്രട്ടേറിയറ്റ്നടയിലേക്ക് വ്യാപിക്കുകയായിരുന്നു. കെ.എസ്.യു മാര്‍ച്ച് രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയപ്പോള്‍തന്നെ പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. ചിതറിയോടിയ പ്രവര്‍ത്തകരെ പിന്നാലെയത്തെി വളഞ്ഞിട്ട് തല്ലി.
ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് റോഡ് മറികടന്ന് എതിര്‍ദിശയിലത്തെിയ കെ.എസ്.യു ജില്ലഭാരവാഹി ജിനു യോഹന്നാനെ സ്റ്റാച്യു ഹോട്ടലിന് മുന്നിലിട്ട് തല്ലി. തലപൊട്ടി രക്തംവാര്‍ന്ന് നിലത്തുവീണെങ്കിലും പൊലീസ് പിന്മാറിയില്ല. ഹൃദ്രോഗിയായ ശ്രീക്കുട്ടന്‍, ഗോകുല്‍, റിങ്കു പടിപ്പുരയില്‍, ഫൈസല്‍ കുളപ്പാടം എന്നിവര്‍ക്കും ലാത്തിയടിയേറ്റു. പലവഴി പിരിഞ്ഞ പ്രവര്‍ത്തകര്‍ സംഘടിച്ചത്തെി പൊലീസിനുനേരെ കല്ളെറിഞ്ഞു. പ്രവര്‍ത്തകര്‍ എം.ജി റോഡ് ഉപരോധിച്ചു. അരമണിക്കൂറിനുശേഷം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാനിനകത്തുവെച്ചും ഉന്തുംതള്ളുമുണ്ടായി.
പരിക്കേറ്റ പ്രവര്‍ത്തകരെ എ.ആര്‍ ക്യാമ്പില്‍ സന്ദര്‍ശിക്കാനത്തെിയ ഡി.സി.സി സെക്രട്ടറി എം.ജെ. ആനന്ദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ചന്ദ്രദാസ് എന്നിവരെ പൊലീസ് തടഞ്ഞത് തര്‍ക്കത്തിനിടയാക്കി. മര്‍ദനമേറ്റ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, നബീല്‍ കല്ലമ്പലം, ശ്രീക്കുട്ടന്‍ എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
