Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേപ്പാടി പോളിടെക്നിക്കിലെ കെ.എസ്.യു പ്രവർത്തകന് പേരാമ്പ്രയിൽ മർദനം

text_fields
bookmark_border
എസ്.എഫ്.ഐ നേതാവിനെ മർദിച്ച കേസിൽ പ്രതിയാണ് അഭിനവ്
മേപ്പാടി പോളിടെക്നിക്കിലെ കെ.എസ്.യു പ്രവർത്തകന് പേരാമ്പ്രയിൽ മർദനം
cancel
camera_alt

അഭിനവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ

പേരാമ്പ്ര (കോഴിക്കോട്): വയനാട് മേപ്പാടി പോളിടെക്നിക് കോളജിലെ മൂന്നാം വർഷ വിദ്യാർഥിയും കെ.എസ്.യു പ്രവർത്തകനുമായ പേരാമ്പ്ര വാല്യക്കോട് കീരിക്കണ്ടി കെ.കെ. അഭിനവിന് (20) ക്രൂരമർദനമേറ്റു.

വാല്യക്കോട് ഒ.കെ. റോഡിൽ തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ ലോക കപ്പ് ഫുട്ബാൾ കാണാൻ പോകുമ്പോഴായിരുന്നു ആക്രമണം. ആണി അടിച്ച പട്ടികയും സൈക്കിൾ ചെയ്നും മറ്റ് മാരകായുധങ്ങളുമായാണ് ബൈക്കുകളിലെത്തിയ എട്ടംഗ സംഘം മർദിച്ചതെന്ന് അഭിനവ് പറഞ്ഞു. തലക്കും കൈക്കും ഗുരുതര പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

മേപ്പാടി പോളിടെക്നിക്കിലെ വിദ്യാർഥിനിയും എസ്.എഫ്.ഐ വയനാട് ജില്ല വൈസ് പ്രസിഡന്റുമായ അപർണ ഗൗരിയെ മർദിച്ച കേസിലെ പ്രതിയാണ് അഭിനവ്. ഇതിന്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. വെള്ളിയാഴ്ച എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി അഭിനവ് ആരോപിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSU worker, Meppadi polytechnic college student attacked by sfi activists
Next Story