Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right18 വർഷങ്ങൾക്ക്​ ശേഷം...

18 വർഷങ്ങൾക്ക്​ ശേഷം യൂനിവേഴ്​സിറ്റി കോളജിൽ കെ.എസ്​.യു യൂണിറ്റ്​

text_fields
bookmark_border
ksu-unit-university-collage 22.07.2019
cancel

തിരുവനന്തപുരം: 18 വർഷങ്ങൾക്ക്​ ശേഷം യൂനിവേഴ്​സിറ്റി കോളജിൽ കെ.എസ്​.യു യൂണിറ്റ്​ രൂപീകരിച്ചു. സെക്ര​ട്ടേറിയേറ ്റ്​ പടിക്കൽ കെ.എസ്​.യു സംസ്ഥാന പ്രസിഡൻറ്​ ​െക.എം അഭിജിത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമര പന്തലിൽ വെച് ചാണ്​ യൂണിറ്റ്​ രൂപീകരണം സംബന്ധിച്ച്​ പ്രഖ്യാപനം നടന്നത്​. അമൽ ചന്ദ്ര​ പ്രസിഡൻറും ആര്യ എസ്.​ നായർ വൈസ്​ പ്രസിഡ ൻറുമാണ്​. ഏഴംഗ കമ്മറ്റിയിൽ രണ്ട്​ പേർ പെൺകുട്ടികളാണ്​.

കോളജിൽ സമാധാനപൂർവം പ്രവർത്തനം നടത്തുമെന്നും ശക്തവും ആരോഗ്യകരവുമായ സംഘടനാ പ്രവർത്തനം കാഴ്​ചവെക്കാനാണ്​ തീരുമാനമെന്നും കെ.എസ്​.യു യൂണിറ്റ്​ പ്രസിഡൻറായി ചുമതലയേറ്റ അമൽ ചന്ദ്ര പറഞ്ഞു.

എസ്​.എഫ്​.ഐ പ്രവർത്തകനെ എസ്​.എഫ്​.ഐ നേതാക്കൾ കു​ത്തി​വീ​ഴ്ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ​ത്ത്​ ദി​വ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് കനത്ത സുരക്ഷാ വലയത്തിൽ ഇന്ന്​ തു​റ​ന്നു. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​ശേ​ഷമാണ്​ അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്നത്​. ​

കോ​ള​ജ്​ ക​വാ​ട​ത്തി​ലും പു​റ​ത്തും ക​ന​ത്ത പൊ​ലീ​സ് സം​ര​ക്ഷ​ണ​ം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ പ്രി​ൻ​സി​പ്പ​ൽ ഡോ.​ സി.​സി. ബാ​ബു ക​ഴി​ഞ്ഞ​ദി​വ​സം ചു​മ​ത​ല​യേ​റ്റി​രു​ന്നു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്ക്​ ശേ​ഷം കോ​ള​ജി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ നേ​രി​ട്ട്​ ഇ​ട​പെ​ട്ട്​ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsksumalayalam newsuniversity collagethiruvananthapuram university collage
News Summary - ksu unit formed in thiruvananthapuram University collage -kerala news
Next Story