Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിമന്യു കൊല...

അഭിമന്യു കൊല ചെയ്യപ്പെട്ട മഹാരാജാസ്​ കോളജ്​ അടച്ചു പൂട്ടി വാഴവെക്കുകയാണോ ചെയ്​തത്​ -കോടിയേരി

text_fields
bookmark_border
kodiyeri-22.07.2019
cancel

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജി​ലുണ്ടായ എസ്​.എഫ്​.ഐ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട്​ കെ.എസ്​.യു നടത്തു ന്നത്​ രാഷ്​ട്രീയ സമരമാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ.

ഇന്ന്​ കേരളത്തിൽ ഏറ്റവു ം കൂടുതൽ വിദ്യാർഥികൾ ഉന്നത വിജയം നേടുന്ന കോളജാണ്​ യുനിവേഴ്​സിറ്റി കോളജ്​. അത്​ അടച്ചു പൂട്ടണമെന്നും മ്യൂസിയമാക്കണ​െമന്നും ഫൈവ്​ സ്​റ്റാർ ഹോട്ടലാക്കണമെന്നുമുള്ള യു.ഡി.എഫ്​ നിലപാടിനോട് ഇടതുപക്ഷ മുന്നണിയോ സർക്കാരോ യോജിക്കുന്നില്ലെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

അഭിമന്യു കൊല ചെയ്യപ്പെട്ട മഹാരാജാസ്​ കോളജ്​ അടച്ചു പൂട്ടി വാഴവെക്കുകയാണോ ചെയ്​തതെന്ന്​ കോടിയേരി ചോദിച്ചു. കോളജ്​ അടച്ചു പൂട്ടാനുള്ള സമരം രാഷ്​ട്രീയ സമരമാണ്​. വിദ്യാർഥികൾ സമരം ചെയ്യുന്നതിനോട്​ ആരും എതിരല്ല. വിദ്യാർഥി സമരമെന്ന്​ പറഞ്ഞ്​ എക്​സ്​ കെ.എസ്​.യുക്കാരുടെ സമരമാണ്​ ഇപ്പോൾ നടക്കുന്ന​െതന്നും കോടിയേരി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyerikerala newsmalayalam newsuniversity collageksu strike
News Summary - ksu strike is political; will not shut down university collage says kodiyeri -kerala news
Next Story