കോളജുകളിൽ വെള്ളിയാഴ്ച കെ.എസ്.യു പഠിപ്പുമുടക്ക്
text_fieldsതിരുവനന്തപുരം: കെ.എസ്.യു വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കോളജുകളിൽ പഠിപ്പുമുടക്കും. പി.എസ്.സി, യൂനിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളില് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിെൻറ നേതൃത്വത്തില് സെക്രട്ടേറിയറ്റ് പടിക്കല് നടത്തിവരുന്ന നിരാഹാര സമരത്തില് സര്ക്കാര് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില് പ്രതിഷേധിച്ചാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്.
ഹയര് സെക്കന്ഡറി തലം വരെയുള്ള ക്ലാസുകളെ പഠിപ്പുമുടക്കില്നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല് ഞായറാഴ്ച രാവിലെവരെ ജില്ല കേന്ദ്രങ്ങളിൽ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില് രാപകല് സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
