'കടൽക്കിഴവന്മാർ പാഠമുൾക്കൊണ്ടില്ലെങ്കിൽ പ്രവർത്തകർ തിരുത്താൻ തുടങ്ങും' -ഗ്രൂപ്പ് യോഗം ചേർന്നതിനെതിരെ കെ.എസ്.യു നേതാവ്
text_fieldsകോൺഗ്രസിെൻറ ഗ്രൂപ്പ് യോഗത്തിനെതിരേ രൂക്ഷ വിമർശനവുമായി കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.റംഷാദ്. കടൽക്കിഴവന്മാർ പാഠമുൾക്കൊണ്ടില്ലെങ്കിൽ പ്രവർത്തകർ തിരുത്താൻ തുടങ്ങുമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പരാജത്തിനുപിന്നാലെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലുള്ളവർ ഗ്രൂപ്പ്യോഗം ചേർന്നെന്ന് വാർത്ത പുറത്തുവന്നിരുന്നു.
വെൻറിലേറ്ററിൽ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്സിജൻ നൽകുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടൽ കിഴവന്മാർ. ഗ്രൂപ്പ് യോഗം ചേർന്നത് പാർട്ടിക്ക് ശക്തി പകരുവാനാണോ എന്നും റംഷാദ് ചോദിക്കുന്നു. 'പാർട്ടിയുടെ ബാറ്റൺ കാഴ്ച്ചപ്പാടും വീക്ഷണവും നിലപാടുമുള്ളവർക്ക് നൽകി നിങ്ങൾ വിശ്രമിക്കുക. അതിനുള്ള വിധിയാണ് മേയ് രണ്ടിന് വന്നത്. നിങ്ങളിനിയും പാഠമുൾക്കൊണ്ടില്ലെങ്കിൽ പ്രവർത്തകർ തിരുത്തുവാൻ തുടങ്ങും. അപ്പോൾ നിങ്ങൾ നാണം കെട്ടിറങ്ങേണ്ടി വരും'-അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം ചുവടെ
വെൻറിലേറ്ററിൽ കിടക്കുന്ന ഒരു സംവിധാനത്തിന് ഓക്സിജൻ നൽകുന്നതിന് പകരം കഴുത്ത് ഞെരിക്കുകയാണ് കുറേ കടൽ കിഴവന്മാർ.ഗ്രൂപ്പ് യോഗം ചേർന്നത് പാർട്ടിക്ക് ശക്തി പകരുവാനാണോ? പാർട്ടിയുടെ ബാറ്റൺ കാഴ്ചപ്പാടും വീക്ഷണവും നിലപാടുമുള്ളവർക്ക് നൽകി നിങ്ങൾ വിശ്രമിക്കുക, അതിനുള്ള വിധിയാണ് may 2 ന് വന്നത്. നിങ്ങളിനിയും പാഠമുൾക്കൊണ്ടില്ലെങ്കിൽ പ്രവർത്തകർ തിരുത്തുവാൻ തുടങ്ങും, അപ്പോൾ നിങ്ങൾ നാണം കെട്ടിറങ്ങേണ്ടി വരും.