Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫലസ്​തീന്​...

ഫലസ്​തീന്​ ഐക്യദാർഢ്യമർപ്പിച്ച്​ കെ.എസ്​.യു; പോസ്റ്റിന്​ താഴെ വിദ്വേഷ പ്രചാരണം

text_fields
bookmark_border
ഫലസ്​തീന്​ ഐക്യദാർഢ്യമർപ്പിച്ച്​ കെ.എസ്​.യു; പോസ്റ്റിന്​ താഴെ വിദ്വേഷ പ്രചാരണം
cancel

തിരുവനന്തപുരം: മസ്​ജിദുൽ അഖ്​സ പള്ളിയിൽ ഇരച്ചുകയറിയുള്ള ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധമുയർത്തി കോൺഗ്രസ്​ വിദ്യാർഥി സംഘടനയായ കെ.എസ്​.യു. ഫലസ്​തീൻ സഹോദരങ്ങൾക്ക്​ ഐക്യദാർഢ്യം എന്ന തലക്കെട്ടിൽ ഫേസ്​ബുക്​ പോസ്റ്റ്​ പങ്കുവെക്കുകയായിരുന്നു കെ.എസ്​.യു.

''ഈ പുണ്യ റംസാൻ മാസത്തിലെങ്കിലും ഫലസ്തീൻ ജനതയ്ക്കുമേൽ ശാന്തിയും, സമാധാനവും തിരികെ വന്നേ മതിയാകൂ..!'' എന്ന തലക്കെട്ടിൽ കെ.എസ്​.യു സംസ്ഥാന പ്രസിഡന്‍റ്​ കെ.എം ​അഭിജിത്തും ഫേസ്​ബുക്കിലൂടെ ഐക്യദാർഢ്യമർപ്പിച്ചു. എന്നാൽ കെ.എസ്​.യു ഔദ്യോഗിക പേജിലും അഭിജിത്തിന്‍റെ പോസ്റ്റിന്​ താഴെയും വിദ്വേഷ പ്രചാരണവുമായി നിരവധി കമന്‍റുകളെത്തി. ഏറിയ പങ്കും കമന്‍റുകൾ വന്നത്​ വ്യാജ അക്കൗണ്ടുകളിൽ നിന്നായിരുന്നു.

ഫലസ്​തീനികൾക്ക്​ വേണ്ടി മാത്രമല്ല, അഫ്​ഗാനിസ്​താനിലെ കാബൂളിലുണ്ടായ കാർബോംബ്​ സ്​ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക്​ വേണ്ടിയും ഐക്യദാർഢ്യമാർപ്പിക്കണ​െമന്ന്​ ചിലർ ആവശ്യമുയർത്തി. ഇതിനെത്തുടർന്ന്​ കെ.എസ്​.യു ഔദ്യോഗിക പേജിലും അഭിജിത്തിന്‍റെ ​അക്കൗണ്ടിലും കാബൂളിലെ ഇരകൾക്കായി ഐക്യദാർഢ്യ പോസ്റ്റുകളെത്തി.

ഇസ്രായേൽ അനുകൂലമായ നിരവധി കമന്‍റുകളും പോസ്റ്റുകൾക്ക്​ താഴെയുണ്ട്​. ഫലസ്​തീന്​ പിന്തുണ പ്രഖ്യാപിച്ച മഹാത്മാഗാന്ധിയുടേയും നെഹ്റുവിന്‍റെയും ഇന്ദിര ഗാന്ധിയുടേയും പാരമ്പര്യം ആരും മറക്കരുതെന്ന്​ നിരവധി പേർ ഇതിന്​ മറുപടി നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestineksu
News Summary - ksu Solidarity with the Palestinian People
Next Story