കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘര്‍ഷം
text_fieldsതിരുവനന്തപുരം: നിയമസഭയിൽ സത്യഗ്രഹമിരിക്കുന്ന യു.ഡി.എഫ് എം.എൽ.എമാർക്ക് െഎക ്യദാർഢ്യമർപ്പിച്ച് കെ.എസ്.യു നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിൽ സംഘർഷവും ലാത ്തിയടിയും. പൊലീസ് രണ്ടുവട്ടം ജലപീരങ്കി പ്രേയാഗിച്ചു. എം.ജി റോഡ് ഉപരോധിച്ച നേതാക് കെളയടക്കം അറസ്റ്റ് ചെയ്ത് നീക്കി. സംഘർഷത്തിൽ മൂന്ന് പ്രവർത്തകർക്കും ഫോേട്ടാഗ്രാഫർക്കും പരിക്കേറ്റു.
വീക്ഷണം ഫോേട്ടാഗ്രാഫർ ജിനൽകുമാർ, കെ.എസ്.യു പ്രവർത്തകരായ ആദിൽ, ദിൽജിത്ത്, ബാലു എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഒന്നരയോടെയാണ് മുഖ്യമന്ത്രിയുടെ കോലവുമേന്തി പ്രവർത്തകർ സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തിയത്. സമരഗേറ്റിന് മുന്നിൽ ഒരുവിഭാഗം പ്രവർത്തകർ േകാലം കത്തിക്കുന്നതിനിടെ മറ്റൊരു വിഭാഗം ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപിരീങ്കി പ്രയോഗിച്ചേതാടെ പ്രവർത്തകർ പിന്മാറി. എന്നാൽ, പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ വീണ്ടും ബാരിക്കേഡിന് നേരെ തിരിഞ്ഞു.
ഇതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ശക്തമായ ജലം ചീറ്റലിൽ ഏതാനും പ്രവർത്തകർ വീണു. ഇതിൽ പ്രകോപിതരായ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഗതാഗതം തടസ്സപ്പെടുത്തി. റോഡുപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചതോടെ ഉന്തും തള്ളും വാക്കേറ്റവുമായി. ഏതാനും നേതാക്കളെ പൊലീസ് വാഹനത്തിൽ കയറ്റിയത് പ്രവർത്തകർ തടഞ്ഞു. ഇതോടെ കാര്യങ്ങൾ ലാത്തിയടിയിലേക്ക് വഴിമാറി. ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് വീക്ഷണം ഫോേട്ടാഗ്രാഫർക്ക് പരിക്കേറ്റത്. ആദ്യഘട്ടത്തിൽ മതിയായ പൊലീസുകാർ സ്ഥലത്തില്ലായിരുന്നു. രംഗം വഷളായതോടെ കൂടുതൽ പൊലീസെത്തി. ഇതോടെ ഏതാനും പേർ പിന്മാറി. ശേഷിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
