സഹന സമരങ്ങൾ അവസാനിച്ചു; കേരളത്തിെൻറ തെരുവോരങ്ങളിൽ സമരാഗ്നി ആളിപ്പടരുമെന്ന് കെ.എസ്.യു
text_fieldsസഹന സമരങ്ങളുടെ കാലം കഴിഞ്ഞെന്നും കേരളത്തിെൻറ തെരുവോരങ്ങളിൽ സമരാഗ്നിവരും ദിവസങ്ങളിലും ആളിപ്പടരുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. കേരള പൊലീസ് ഭരണവിലാസം വിഭാഗമായി തരംതാണെന്നും കെ.എസ്.യു പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കൃത്യമായ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.യു സംസ്ഥാനപ്രതിഷേധ സമരങ്ങളെ അടിച്ചമർത്താമെന്നത് വ്യാമോഹം മാത്രമായി അവശേഷിക്കുമെന്നും, അനീതിക്കെതിരെ നീതിയുടെ പോരാട്ടം തുടരുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
കെ.എസ്.യു സംസ്ഥാനത്തുടനീളം നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂർണ വിജയമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രതിഷേധ സമരങ്ങൾ ഉയർന്നു. തിരുവനന്തപുരത്ത് മന്ത്രി ആർ.ബിന്ദുവിെൻറ ഔദ്യോഗിക വസതിക്കു മുന്നിൽ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തി. സമരത്തിന് നേതൃത്വം നൽകിയ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണനെ റിമാൻറ് ചെയ്തു.വയനാട് സി.എം കോളജിൽ സമാധാനപരമായി ബന്ദുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ച പ്രിൻസിപ്പാളിനെ കോൺഗ്രസ് കെ.എസ്.യു പ്രതിഷേധത്തെ തുടർന്ന് സസ്പെൻറ് ചെയ്തു
പത്തനംതിട്ട അടൂരിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലിനറ്റ് മെറിൻ എബ്രഹാമിനെ പുരുഷ പൊലിസ് ഉൾപ്പടെ മർദ്ദിക്കുന്ന സാഹചര്യം ഉണ്ടായി. പ്രതിഷേധ മാർച്ചിൽ സംസ്ഥാന കൺവീനർ ഫെന്നി നൈനാൻ ഉൾപ്പടെയുള്ള പ്രവർത്തകർക്ക് നേരെ അകാരണമായ പോലീസ് മർദ്ദനമാണ് ഉണ്ടായത്.ഇതേ തുടർന്ന് ജില്ല ആസ്ഥാനത്തും പ്രതിഷേധ സമരങ്ങൾ ഉണ്ടായി. കാസറഗോഡ് പ്രതിഷേധ മാർച്ചും, കണ്ണൂരിൽ കലക്ടറേറ്റ് മാർച്ചും, ആലപ്പുഴയിൽ അമ്പലപ്പുഴയിൽ നടക്കുന്ന ശാസ്ത്രസാഹിത്യ വേദിയിലേക്കും പ്രതിഷേധം ഉണ്ടായി.
അതേ സമയം, കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നസിയ മുണ്ടപ്പള്ളിയെയും, അഭിജിത് കുര്യാത്തിയെയും ക്രൂരമായി മർദ്ദിച്ച പൊലീസ് അതിക്രമത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം, കേരളവർമ്മ കോളജിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നേതൃത്വം നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെതിരെയും ടാബുലേഷൻ ഷീറ്റ് തിരുത്താൻ നേതൃത്വം നൽകിയ നാല് അധ്യാപകർക്കെതിരെ അന്വേഷണം നടത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

