Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.യു മാർച്ചിനിടെ...

കെ.എസ്​.യു മാർച്ചിനിടെ റോഡുപരോധം; പൊലീസുമായി കൈയാങ്കളി, ജില്ല നേതാക്കളടക്കം 10 പേർ അറസ്റ്റിൽ

text_fields
bookmark_border
ksu protest
cancel
camera_alt

മലപ്പുറത്ത്​ റോഡ്​ ഉ​പരോധിച്ച കെ.എസ്​.യു പ്രവർത്തകനെ പൊലീസ്​ അറസ്റ്റ്​ ചെയ്തുനീക്കുന്നു

മലപ്പുറം: കേരളവർമ കോളജിൽ ജനാധിപത്യം അട്ടിമറിക്കാൻ കൂട്ടുനിന്ന മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും വനിത നേതാക്കളെ കൈയേറ്റം ചെയ്ത പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ചും കെ.എസ്​.യു മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ്​ മാർച്ചിൽ സംഘർഷം. മലപ്പുറം കുന്നുമ്മൽ ജങ്​ഷനിൽ ദേശീയപാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ ശ്രമമാണ്​ പൊലീസുമായുള്ള ഉന്തിലും തള്ളിലും അറസ്​റ്റിലും കലാശിച്ചത്​.

പ്രവർത്തകരും പൊലീസും തമ്മിൽ പത്തു മിനിറ്റിലേറെ റോഡിൽ ഉന്തും തള്ളും നടന്നു. ചില പ്രവർത്തകർ റോഡിൽ വീണു. പൊലീസും നേതാക്കളും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ആളുകൾ റോഡിൽ തടിച്ചുകൂടി. ഈ സമയം മുഴുവൻ ഗതാഗതം മുടങ്ങി. ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്​. ജോയ്​ അടക്കമുള്ള ​നേതാക്കൾ ഇടപെട്ടെങ്കിലും പ്രവർത്തകർ ശാന്തമാരായില്ല. ഇതിനിടെ ജില്ല നേതാക്കളടക്കം പത്തുപേരെ പൊലീസ്​ അറസ്റ്റ്​ ചെയ്ത് സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയി.

ഇതോടെ, നേതാക്കളെ വിടണമെന്നാവശ്യപ്പെട്ട്​ പ്രവർത്തകർ പൊലീസ്​ സ്​റ്റേഷനിലേക്ക്​ പ്രകടനമായി നീങ്ങി. സ്​റ്റേഷനിലേക്കുള്ള വഴിയിൽ കുത്തിയിരുന്ന്​ മുദ്രാവാക്യം മുഴക്കി. കോൺഗ്രസ്​ നേതാക്കൾ ഇടപെട്ട്​ നേതാക്കളെ ജാമ്യത്തിലിറക്കി​യതോടെ, കെ.എസ്​.യു പ്രവർത്തകർ സമരം അവസാനിപ്പിച്ചു.

റോഡുപരോധിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും പത്തുപേർക്കെതിരെയും സ്​റ്റേഷൻ ഉപരോധിച്ചതിന്​ കണ്ടാലറിയാവുന്ന ഏതാനും ​പേർക്കെതിരെയും കേസെടുത്തതായി പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSUKSU marchkerala police
News Summary - KSU march, kerala police
Next Story