Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് കെ.എസ്.യു കരിങ്കൊടി; സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം

text_fields
bookmark_border
KSU flags black flag to Governor
cancel

കണ്ണൂര്‍: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആർലേക്കര്‍ക്ക് നേരെ കെ.എസ്.യു കരിങ്കൊടി. കണ്ണൂർ ഗെസ്റ്റ് ഹൗസില്‍നിന്ന് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ പരിപാടിക്ക് പോകുന്നതിനിടയിലായിരുന്നു കരി​ങ്കൊടി പ്രതിഷേധം.

കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, കണ്ണൂര്‍ ജില്ല പ്രസിഡന്റ് എം.സി. അതുല്‍, പ്രകീർത്ത് മുണ്ടേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കേരളത്തിലെ സർവകലാശാലകളിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതിലും ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്നതിലും പ്രതിഷേധിച്ചാണ് കെ.എസ്.യു കരിങ്കൊടി കാണിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSU flags black flag to Kerala Governor in Kannur
Next Story