കെ.എസ്.യു മുൻ ഇടുക്കി ജില്ലാ പ്രസിഡൻറ് വാഹാനാപകടത്തിൽ മരിച്ചു
text_fieldsതൊടുപുഴ: കെ.എസ്.യു ഇടുക്കി ജില്ല മുൻ പ്രസിഡൻറ് നിയാസ് കൂരാപ്പിള്ളി (28) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച വൈകീട്ട് അേഞ്ചാടെ തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ മടക്കത്താനത്തായിരുന്നു അപകടം. സ്കൂട്ടറിൽ കെ.എസ്.യു പ്രവർത്തകൻ ഫസൽ സുലൈമാെൻറ പിന്നിലിരുന്ന് യാത്രചെയ്യുമ്പോൾ പിറകിൽനിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. കാറിന് മുകളിലേക്കും തുടർന്ന് റോഡിലേക്കും വീണ് ഗുരുതര പരിക്കേറ്റ നിയാസിനെ ആദ്യം തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. നില കൂടുതൽ വഷളായതിനെത്തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ച 2.20ന് മരിച്ചു.
മൂലമറ്റം സെൻറ് ജോസഫ് കോളജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിൽ സജീവമായ നിയാസ് ജില്ല വൈസ് പ്രസിഡൻറ്, ജില്ല പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എം.ജി യൂനിവേഴ്സിറ്റി സെനറ്റ് മെംബറായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ പി.ടി. തോമസ്, ഹൈബി ഇൗഡൻ, വി.പി. സജീന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്, മുൻ പ്രസിഡൻറ് വി.എസ്. ജോയി തുടങ്ങിയവർ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
തൊടുപുഴ മങ്ങാട്ടുകവല കൂരാപ്പിള്ളിൽ ഇസ്മായിലിെൻറ മകനാണ്. ഖദീജയാണ് മാതാവ്. നസിയ, ബീമ എന്നിവർ സഹോദരിമാരാണ്. നിയാസിെൻറ മൃതദേഹം തൊടുപുഴ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പാർട്ടി ആസ്ഥാനമായ തൊടുപുഴ രാജീവ് ഭവനിൽ പൊതുദർശനത്തിന് വെച്ചു. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു. ഖബറടക്കം കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
