Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്ത്, പ്ലസ് ടു...

പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് കെ.എസ്.യു

text_fields
bookmark_border
പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് കെ.എസ്.യു
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്.എ​സ്.എ​ൽ​.സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെക്ക​ണ​മെ​ന്ന് കെ.എസ്‌.യു ​ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ച് മാ​സ​ത്തി​ൽ നടത്താൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രീ​ക്ഷ മേ​യ് മാ​സ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് കെ.എസ്.യുവിന്‍റെ ആവശ്യം.

ജ​നു​വ​രി മാ​സ​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി മാർച്ച് മാസത്തിൽ തന്നെ വ​ള​രെ വേ​ഗം പ​രീ​ക്ഷ​യി​ലേ​ക്ക് പോ​കു​ന്ന ത് ശ​രി​യ​ല്ല. പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​എ​ന്നി​വ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​ത്തി​ലെ വ​ലി​യ ഘ​ട്ട​മാ​ണ്. ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി പ​ര​മാ​വ​ധി ക്ലാ​സു​ക​ൾ അ​വ​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണം. പ്ല​സ് ടു ​സ​യ​ൻ​സ് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ലാ​ബ് സൗകര്യം വേണ്ടത്ര ലഭ്യമായെന്ന് ഉറപ്പ് വരുത്തണം. പ​രീ​ക്ഷ​ക​ൾ മേ​യ് മാ​സം അ​വ​സാ​ന​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് സംസ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം.​അ​ഭി​ജി​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിങ് എം​.പി​മാ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​ക​രു​തെ​ന്നും യു​വാ​ക്ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ പ്രാ​ധി​നി​ധ്യം ന​ൽ​ക​ണ​മെ​ന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSU10th and Plus Two exams
Next Story