You are here

ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

17:27 PM
22/07/2019

തിരുവനന്തപുരം: ചൊവ്വാഴ്ച കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. യൂനിവേഴ്​സിറ്റി കോളജിലെ എസ്​.എഫ്​.ഐ അക്രമത്തിൽ പ്രതിഷേധിച്ച്​ സംഘടിപ്പിച്ച സെക്ര​ട്ടേറിയറ്റ്​ മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു.

യൂത്ത്​ കോൺഗ്രസ്​ സംഘടിപ്പിച്ച സെക്ര​ട്ടേറിയറ്റ്​ മാർച്ചിൽ പൊലീസിനു നേരെ പ്രവർത്തകർ കല്ലും വടിയും വലിച്ചെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകരെ പിരിച്ചുവിടാൻ പിന്നീട് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർക്കും​ പൊലീസ്​ ഉദ്യോഗസ്ഥർക്കും​ പരിക്കേറ്റിട്ടുണ്ട്.

Loading...
COMMENTS