പല കലാലയങ്ങളിലും എസ്.എഫ്.ഐ ഇടിമുറി -കെ.എസ്.യു
text_fieldsതേഞ്ഞിപ്പലം: കലാലയങ്ങളില്‍ ഇടിമുറികള്‍ ഇല്ലെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ വാദം വിദ്യാര്‍ഥികളെ പരിഹസിക്കുന്നതാണെന്ന് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അര്ജുന് കറ്റയാട്ട്. കാര്യവട്ടം കാമ്പസിലെപ്പോലെയുള്ള ഇടിമുറികള്‍ പല കലാലയങ്ങളിലും ഇന്നുമുണ്ട്.
യു.ഡി.എസ്.എഫ് തിരിച്ചുപിടിച്ച കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ സ്റ്റുഡന്റ്സ് ട്രാപ്പിലുള്ള ഡി.എസ്.യു ഓഫിസ് എസ്.എഫ്.ഐ ഗുണ്ടത്താവളമാണ്. ഒരു കെട്ടിടമൊന്നാകെ എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള ഡിപ്പാര്‍ട്മെന്റ് സ്റ്റുഡന്റ്സ് യൂനിയന്‍ വിട്ടുകൊടുത്ത് സര്‍വകലാശാലയും ഇതിന് സൗകര്യമൊരുക്കുന്നു. നീന്തല്‍ക്കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം എസ്.എഫ്.ഐ നേതൃത്വത്തെ സംശയനിഴലില്‍ നിര്‍ത്തുന്നതാണെന്നും കെ.എസ്.യു ആരോപിച്ചു.

