മുഖ്യമന്ത്രിയുടെ പരിപാടി; കാലിക്കറ്റ് സർവകലാശാലയിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ കെ.എസ്.യു പ്രവർത്തകർ കസ്റ്റഡിയിൽ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന ചടങ്ങിനെത്തിയ കെ.എസ്.യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കറുത്ത വസ്ത്രം ധരിച്ചെത്തിയ കെ.എസ്.യു പ്രവർത്തകരെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്.
ജില്ല ജനറൽ സെക്രട്ടറി ഷംലിക്ക് കുരിക്കൾ, ശരത് മേനോക്കി, എം.പി അഖില, അനിറ്റ മരിയ, സജ്ഞന ഗായത്രി എന്നീ കെ.എസ്.യു പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു.
ഉദ്ഘാടന സദസ്സിലേക്ക് കറുത്ത മാസ്ക്ക് ഉൾപ്പെടെ അനുവദിക്കാതെയായിരുന്നു നിയന്ത്രണം. കറുത്ത മാസ്ക്ക് ധരിച്ചെത്തിയവരെ മാസ്ക്ക് ഊരി വെപ്പിച്ചാണ് അകത്തേക്ക് കടത്തിവിട്ടത്.
സർവകലാശാല സ്റ്റുഡന്റ്സ് ട്രാപ്പിലെ ഗോൾഡൻ ജൂബിലി ഓപ്പൺ ഓഡിറ്റോറിയം മറച്ചുകെട്ടിയാണ് ഉദ്ഘാടന ചടങ്ങ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 600 ഓളം പോലീസുകാരെയാണ് വിന്യസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

