ആര്യനാട് െഎ.ടി.െഎയിൽ കെ.എസ്.യു–എ.ബി.വി.പി സഖ്യം; യൂണിറ്റ് പിരിച്ചുവിട്ടതായി ഷാഫി പറമ്പിൽ
text_fieldsതിരുവനന്തപുരം: ആര്യനാട് െഎ.ടി.െഎ.യിൽ എസ്.എഫ്.െഎ മുന്നണിക്കെതിരെ കെ.എസ്.യു –ബി.ജെ.പി പരസ്യ സഖ്യം. ബി.ജെ.പിയുമായോ അനുബന്ധ സംഘടനകളുമായോ ഒരു സഖ്യവും പാടില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരന്റെ നിർദേശം നിലനില്‍ക്കേയാണ് പരസ്യസഖ്യം.
ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള ആറ് സീറ്റിൽ മൂന്നിൽ കെ.എസ്.യുവും മൂന്ന് സീറ്റിൽ എ.ബി.വി.പിയുമാണ് മത്സരിക്കുക. കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് സഖ്യമെന്നും ഇരുപാർട്ടിയിലെയും നേതാക്കൾ പെങ്കടുത്താണ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയതെന്നും എസ്.എഫ്െഎ ആരോപിക്കുന്നു.
അതേസമയം സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ കെ.എസ്.യു ആര്യനാട് െഎ.ടി.െഎ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടതായി കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഷാഫി പറമ്പിൽ ഒൗദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
