കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ
text_fieldsആലപ്പുഴ: ‘ഉണരണം പൊതുബോധം വളരണം പൊതുവിദ്യാഭ്യാസം’എന്ന പ്രമേയത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) സംസ്ഥാന സമ്മേളനം ആറ്, ഏഴ്, എട്ട് തീയതികളിൽ ആലപ്പുഴ ശക്തി ഓഡിറ്റോറിയം, ലജ്നത്തുൽ മുഹമ്മദിയ അങ്കണം എന്നിവിടങ്ങളിൽ നടക്കും.
ചൊവ്വ വൈകീട്ട് നാലിന് ശക്തി ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം മുഖ്യരക്ഷാധികാരി എ.എം. നസീർ, രക്ഷാധികാരി അഡ്വ. എ.എ. റസാഖ്, ചെയർമാൻ കമാൽ എം. മാക്കിയിൽ, കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഐ. ഹുസൈൻ, കൺവീനർ ടി.എ. അഷ്റഫ് കുഞ്ഞ് ആശാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

