Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ കഴമ്പുണ്ട്, പദവി സംരക്ഷണമാകില്ല'; കെഎസ്ടിപി കേസിൽ വിജിലൻസ് അന്വേഷണത്തിന് ചെന്നിത്തലയുടെ നിർദേശം

text_fields
bookmark_border
ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ കഴമ്പുണ്ട്, പദവി സംരക്ഷണമാകില്ല; കെഎസ്ടിപി കേസിൽ വിജിലൻസ് അന്വേഷണത്തിന് ചെന്നിത്തലയുടെ നിർദേശം
cancel

തിരുവനന്തപുരം: മുൻ പൊതുമരാമത്ത് സെക്രട്ടറിയും നിലവിലെ ചീഫ് ഇലക്ഷൻ കമീഷണറുമായ ഗ്യാനേഷ് കുമാറിനെതിരായ കെ.എസ്.ടി.പി അഴിമതി ആരോപണത്തിൽ വിശദമായ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. കെ.പി.സി.സി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതി പ്രഥമദൃഷ്ട്യാ കഴമ്പുള്ളതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

2006-ൽ ഗ്യാനേഷ് കുമാർ പി.ഡബ്ല്യു.ഡി സെക്രട്ടറിയായിരിക്കെ, ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ കെ.എസ്.ടി.പിയുടെ അങ്കമാലി-തിരുവനന്തപുരം എം.സി റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് നിലവിലെ പരാതി. അന്ന് പദ്ധതിയുടെ കരാർ ഏറ്റെടുത്ത ഇൻഡോ-മലേഷ്യൻ കൺസോർഷ്യത്തിന്റെ ചീഫ് പ്രോജക്ട് എൻജിനീയറായിരുന്ന ലീ സീ ബിൻ ക്വാലാലംപൂരിൽ ജീവനൊടുക്കിയിരുന്നു. അദ്ദേഹത്തിൽ നിന്ന് കണ്ടെടുത്ത രണ്ട് ആത്മഹത്യാക്കുറിപ്പുകളിൽ ഒന്നിൽ ഗ്യാനേഷ് കുമാറിന്റെ പേര് വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

നേരത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടന്നിരുന്നെങ്കിലും പിന്നീട് കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ഈ കേസിൽ, മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം ചർച്ച ചെയ്ത ശേഷമാണ് തുടരന്വേഷണത്തിനായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് നിർദേശം നൽകിയത്. വിഷയത്തിൽ കൃത്യമായ നിയമോപദേശം തേടിയിട്ടുണ്ടെന്നും, നിലവിൽ ചീഫ് ഇലക്ഷൻ കമീഷണർ എന്ന ഉന്നത പദവിയിലിരിക്കുന്നത് അന്വേഷണത്തിന് തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിയുൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസ് വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. കേസിൽ എം.കെ. മുനീറിന്റെ പേര് പരാമർശിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റ് വിഷയങ്ങളിലും മന്ത്രി പ്രതികരിച്ചു. പൊലീസിനെതിരായ ഭീഷണികൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും, എസ്.ഐക്കെതിരായ എം.എൽ.എയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ ഭയപ്പെടുത്തി നിർത്താമെന്ന് ആരും കരുതേണ്ട. തനിക്കെതിരെ സ്വന്തം പാർട്ടിക്കാർ തന്നെ പരാതി ഉന്നയിച്ചാലും നിഷ്പക്ഷമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സ്ത്രീധനം വലിയൊരു സാമൂഹിക വിപത്തായി തുടരുകയാണെന്നും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനുപുറമെ, മലപ്പുറം ജില്ലയെക്കുറിച്ച് നന്ദകുമാർ നടത്തിയ പരാമർശം തികച്ചും ദൗർഭാഗ്യകരമാണെന്നും മതമൈത്രിക്ക് പേരുകേട്ട നാടിനെതിരായ പ്രസ്താവന പിൻവലിച്ച് അദ്ദേഹം മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSTP Corruption Case: Comprehensive Vigilance Probe Ordered Against Gyanesh Kumar
Next Story