Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി ഏഴുമുതൽ 10 വരെ കണ്ണൂരിൽ

text_fields
bookmark_border
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി ഏഴുമുതൽ 10 വരെ കണ്ണൂരിൽ
cancel

കണ്ണൂർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി ഏഴുമുതൽ 10 വരെ കണ്ണൂരിൽ നടക്കുമെന്ന്‌ സ്വാഗതസംഘം ചെയർമാൻ എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാർ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

തുടർന്ന് ജില്ലയിൽ 15 കേന്ദ്രങ്ങളിൽ മെഗാ സെമിനാറുകൾ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ 1000 വിദ്യാഭ്യസ സംവാദ സദസ്സുകൾ ആരംഭിച്ചു. ചരിത്ര- വിദ്യാഭ്യാസ പ്രദർശനം, പൂർവ അധ്യാപക നേതൃസംഗമം, വനിത സംഗമം തുടങ്ങി വിവിധ പരിപാടികൾ സമ്മളനത്തോടനുബന്ധിച്ച് നടക്കും. സമ്മേളനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. കെ.സി. മഹേഷ്, കെ.സി. സുധീർ, കെ. ശശീന്ദ്രൻ, കെ.സി. സുനിൽ, കെ. പ്രകാശൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSTA State Conference at Kannur
Next Story