കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കണം -കെ.എസ്.ആർ.ടി.ഇ
text_fieldsടി.പി. രാമകൃഷ്ണൻ (പ്രസിഡന്റ്), ഹണി ബാലചന്ദ്രൻ (ജന. സെക്രട്ടറി)
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മറ്റ് സർക്കാർ സർവിസിലുള്ളവരേക്കാൾ കുറഞ്ഞ പെൻഷനും ക്ഷാമാശ്വാസവുമാണ് ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് ലഭിക്കുന്നത്. 14 വർഷമായി പെൻഷനിൽ വർധനവുണ്ടായിട്ടില്ല. എക്സ്ഗ്രേഷ്യ പെൻഷൻകാരുടെ പ്രശ്നങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ല. പെൻഷൻകാരെ ഒഴിവാക്കിയാണ് ശമ്പളപരിഷ്കരണം നടപ്പാക്കിയത്. അടിയന്തര പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പ് പാലിക്കാൻ മാനേജ്മെന്റ് തയാറായിട്ടില്ല -സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണനും ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രനും മറുപടി പറഞ്ഞു. പുതിയ ജനറൽ കൗൺസിൽ അംഗങ്ങളെയും എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്ത് സമ്മേളനം സമാപിച്ചു. തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ ഉപഹാരങ്ങൾ കൈമാറി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ. ഗോപിനാഥ്, കെ.എസ്. സുനിൽകുമാർ, ടി.കെ. രാജൻ, പി.പി. പ്രേമ, എൻ.കെ. രാമചന്ദ്രൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
ടി.പി. രാമകൃഷ്ണൻ പ്രസിഡന്റ്, ഹണി ബാലചന്ദ്രൻ ജന. സെക്രട്ടറി
കോഴിക്കോട്: കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റായി ടി.പി. രാമകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി ഹണി ബാലചന്ദ്രനെയും തെരഞ്ഞെടുത്തു. സി.കെ. ഹരികൃഷ്ണൻ വർക്കിങ് പ്രസിഡന്റും പി.എ. ജോജോ ട്രഷററുമാണ്.
വൈസ് പ്രസിഡന്റുമാർ: മോഹൻകുമാർ പാടി (കാസർകോട്), കെ ശ്രീകുമാർ (പത്തനംതിട്ട), ബിജുമോൻ പിലാക്കൽ (കണ്ണൂർ), പി. റഷീദ് (കോഴിക്കോട്), വി.എം. വിനുമോൻ (തൃശൂർ), എം.ബി. സുരേഷ് (ഇടുക്കി), എ. അൻസാർ (ആലപ്പുഴ), എസ്.എച്ച്. മുഹമ്മദ് ഷൂജ (തിരു.സൗത്ത്).
സെക്രട്ടറിമാർ: സുനിത കുര്യൻ (ആലപ്പുഴ), പി.എസ്. മഹേഷ് (പാലക്കാട്), ആർ. ഹരിദാസ് (കോട്ടയം), സുജിത് സോമൻ (തിരു.സൗത്ത്), എസ്. സന്തോഷ് കുമാർ (തിരു. വെസ്റ്റ്), കെ. സന്തോഷ് (മലപ്പുറം), എസ്.ആർ. നിരീഷ് (തിരു.വെസ്റ്റ്), സുജിത് കുമാർ (തിരു.വെസ്റ്റ്). 250 അംഗ ജനറൽ കൗൺസിലും 130 അംഗ എക്സിക്യൂട്ടിവും സമ്മേളനം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

