കെ.എസ്.ആർ.ടി.സി 900 പുതിയ ബസുകള്‍ വാങ്ങുന്നു
text_fieldsതിരുവനന്തപുരം: 900 ബസുകള്‍ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് സർക്കാറിെൻറ അനുമതി ലഭിച്ചു. 2016-17ലെ പുതുക്കിയ ബജറ്റ് പ്ര സംഗത്തില്‍ കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് 1000 സി.എൻ.ജി ബസുകള്‍ വാങ്ങുന്നതിന് പ്രത്യേക ന ിക്ഷേപ നിധിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍നിന്ന് 300 കോടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് പ്രത്യേക ഉത്തരവ് പ്രകാരം ഇതിനുള്ള ഭരണാനുമതിയും നല്‍കി. എന്നാല്‍, സി.എൻ.ജി ലഭ്യതയുടെ പരിമിതി തിരിച്ചടിയായി. ഇതു കണക്കിലെടുത്തു ബസ് വാങ്ങല്‍ വൈകുകയായിരുന്നു. ഇതേതുടര്‍ന്നാണ് കിഫ്ബിയില്‍നിന്ന് പണം അനുവദിച്ചുകൊണ്ടുതന്നെ 900 ഡീസല്‍ ബസുകള്‍ വാങ്ങാൻ സര്‍ക്കാര്‍ അന്തിമാനുമതി നല്‍കിയത്.
കേരളത്തില്‍ സര്‍വിസ് നടത്തുന്ന നാനൂറോളം കെ.എസ്.ആർ.ടി.സി ബസുകളുടെ കാലാവധി കഴിയുകയാണ്. ഇതില്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, എക്‌സ്പ്രസ് ബസുകള്‍ ഉള്‍പ്പെടും. ആകെ 20 വര്‍ഷം കാലാവധിയുള്ളതില്‍ ഏഴു വര്‍ഷമാണ് ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് സര്‍വിസുകള്‍ നടത്താനാകുക.
ശേഷിക്കുന്ന 13 വര്‍ഷം ഓര്‍ഡിനറി സര്‍വിസുകള്‍ മാത്രമേ നടത്താന്‍ സാധിക്കൂ. ബസുകളുടെ കുറവ് കണക്കിലെടുത്ത് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഉപയോഗ കാലാവധി ഏഴില്‍നിന്ന് ഒമ്പതു വര്‍ഷമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍, ഇതിന് അനുമതി ലഭിച്ചില്ല. ബസുകളുടെ ക്ഷാമത്തെത്തുടര്‍ന്ന് നിരവധി സര്‍വിസുകളാണ് ഇപ്പോള്‍ കെ.എസ്.ആർ.ടി.സിക്കു റദ്ദാക്കേണ്ടി വരുന്നത്. വാടക സ്‌കാനിയ ബസുകളുടെ കരാര്‍ കാലാവധിയും കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
