കോഴിക്കോട്–ഉൗട്ടി കെ.എസ്.ആർ.ടി.സി നിർത്തിയിട്ട് 20 വർഷം
text_fieldsകോഴിക്കോട്: കോഴിക്കോട്- ഉൗട്ടി റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസ് പുനഃസ്ഥാപിക്കാൻ നടപടിയായില്ല. ഇത് കാരണം ഉദ്യാനനഗരിയിലേക്കുള്ള മലബാറിലെ യാത്രികർ വലയുന്നു. തമിഴ്നാട്ടിലെ ബസ്ചാർജ് കുറവ് ചൂണ്ടിക്കാട്ടിയാണ് നേരത്തേയുണ്ടായിരുന്ന മൂന്നു സർവിസുകൾ അന്നത്തെ സർക്കാർ റദ്ദാക്കിയത്. എന്നാൽ, തമിഴ്നാട്ടിൽനിന്നുള്ള ബസുകൾപോലും ഇപ്പോൾ നാമമാത്രമായിരിക്കെ, പല തവണ കോഴിക്കോട്-ഉൗട്ടി റൂട്ടിൽ സർവിസിന് കെ.എസ്.ആർ.ടി.സി അധികൃതർ നിർദേശം സമർപ്പിച്ചിട്ടും തീരുമാനം വൈകുകയാണ്. കെ.എസ്.ആർ.ടി.സി കോഴിക്കോട് സോണിൽ മലപ്പുറത്തുനിന്നും കണ്ണൂരിൽനിന്നും ഒാരോ സർവിസുകൾ മാത്രമാണ് ഒാടുന്നത്. അന്തർസംസ്ഥാന ഗതാഗതം ലക്ഷ്യംവെച്ച് കഴിഞ്ഞ ഇടതുസർക്കാർ തുറന്ന മാവൂർ-ചെറുവാടി-അരീക്കോട്-എടവണ്ണ േറാഡും സാധാരണക്കാർക്ക് പ്രയോജനപ്പെടാതായി.
കോഴിക്കോടു നിന്ന് ഊട്ടിയിലേക്കുള്ള ദൂരം ഗണ്യമായി കുറക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സെന്‍ട്രല്‍ റിസര്‍വ് ഫണ്ടിലുള്‍പ്പെടുത്തി റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
നാടുകാണി ചുരം കടന്ന് ഗൂഡല്ലൂർ വഴി ഉൗട്ടിയിലെത്താവുന്ന ഇൗ റൂട്ടിൽ വയനാട് ചുരം വഴിയേക്കാൾ 22 കി.മീ. ദൂരം കുറവാണ്. നേരെ ബസില്ലാത്തതിനാൽ മഞ്ചേരി, വഴിക്കടവ് വഴി മാറിക്കയറിയാണ് ഇതുവഴി യാത്രക്കാർ ഉൗട്ടിയിൽ എത്തുന്നത്. രാത്രി പിന്നിട്ടാൽ ഇൗ റൂട്ടിൽ ബസുകൾ തീരെ ഇല്ലാതാവും. നിലവില്‍ വൈത്തിരി, ചുണ്ട വഴിയാണ് കെ.എസ്.ആർ.ടി.സിയും തമിഴ്നാട് കോര്‍പറേഷനും സര്‍വിസുകൾ നടത്തുന്നത്.
തമിഴ്നാട് ബസുകൾ കോഴിക്കോെട്ട കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിർത്തിയിടാത്തതിനാൽ എവിടെ കാത്തുനിൽക്കണം എന്നുപോലും അറിയാത്ത അവസ്ഥയിലാണ് യാത്രക്കാർ. മേയ് മാസങ്ങളില്‍ നടക്കുന്ന പുഷ്പോത്സവം കാണാന്‍ ദിനേന ആയിരങ്ങളാണ് മലബാറിൽനിന്ന് ഊട്ടിയിൽ എത്തുന്നത്.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കും അല്ലാതെയും പലരും ഊട്ടിയെ ആശ്രയിക്കുന്നുണ്ട്. ഗൂഡല്ലൂരിൽ നിരവധി മലയാളി കുടുംബങ്ങളുമുണ്ട്. നിലമ്പൂർ, എടക്കര, വഴിക്കടവ്, അരീക്കോട്, എടവണ്ണ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെെടയുള്ള സ്ഥലങ്ങളിലേക്കും പ്രതിദിനം നിരവധി പേർ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
