കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ധനകാര്യസ്ഥാപനങ്ങളുടെ ജപ്തി നോട്ടീസ്
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കുന്ന വായ്പവിഹിതം ധനകാര്യസ്ഥാപനങ്ങളിൽ അടയ്ക്കുന്നതിൽ ഗുരുതര പിഴവ്, കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ബാങ്കുകളുടെ ജപ്തി നോട്ടീസ്. 19 മാസങ്ങളിലായി ശമ്പളത്തിൽനിന്ന് പിടിച്ച 26 കോടി രൂപയാണ് യഥാസമയം ധനകാര്യസ്ഥാപനങ്ങളിൽ അടയ്ക്കുന്നതിൽ മാനേജ്മെൻറ് മുടക്കം വരുത്തിയത്.
വായ്പത്തുക ശമ്പളത്തിൽനിന്ന് പതിവായി കുറയുന്നതിനാൽ അടയ്ക്കൽ കൃത്യമായി നടക്കുന്നുണ്ടെന്ന് ആശ്വസിച്ച ജീവനക്കാർക്കാണ് ജപ്തിനോട്ടീസുകൾ ലഭിച്ചിരിക്കുന്നത്. ശമ്പളമുടക്കത്തിനും അനിശ്ചിതത്വത്തിനും പുറമേ, തങ്ങളുടേതല്ലാത്ത കാരണത്താൽ ബാങ്കുകളുടെ ഭീഷണി കൂടി നേരിടേണ്ടിവരുകയാണ് ഇവർ. സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര ആവശ്യങ്ങൾക്കായാണ് അധികപേരും വായ്പയെടുത്തിട്ടുള്ളത്.
നേരിട്ട് അടയ്ക്കുന്നതിൽ വീഴ്ചവരുെമന്ന് കരുതിയാണ് ശമ്പളത്തിൽനിന്ന് പിടിക്കുന്ന രീതിയിൽ വായ്പതിരിച്ചടവ് ക്രമീകരിച്ചത്. എന്നാൽ, കഴിഞ്ഞ സർക്കാറിെൻറ കാലത്ത് മുടക്കം വരുത്തിയ തിരിച്ചടവ് ഇടതുസർക്കാറിെൻറ കാലത്തും മാറ്റമില്ലാതെ തുടരുകയാണ്. 2015 ആഗസ്റ്റിലാണ് അവസാനമായി മാനേജ്െമൻറ് വായ്പ അടച്ചിട്ടുള്ളത്. ഇതിനു പുറമേ, ആറു മാസക്കാലമായി ജീവനക്കാരുടെ ഇൻഷുറൻസ് പ്രീമിയവും അടച്ചിട്ടില്ല. ഇതു കൃത്യമായി പിടിക്കുന്നുമുണ്ട്. എട്ടു കോടി രൂപയാണ് ഇൗ ഇനത്തിലെ കുടിശ്ശിക. പ്രീമിയം മുടങ്ങിയതിെന തുടർന്ന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന മുന്നറിയിപ്പുമായി നോട്ടീസും ബന്ധെപ്പട്ട ഏജൻസിയിൽനിന്ന് ജീവനക്കാർക്ക് ലഭിക്കുന്നുണ്ട്. വായ്പതിരിച്ചടവിലും പ്രീമിയം ഇനത്തിലുമടക്കം കുടിശ്ശിക വരുത്തിയത് 34 കോടി വരും.
ഇത്രയും കാലം ശമ്പളത്തിൽനിന്ന് വസൂലാക്കിയ തുക എന്തിന് ചെലവഴിെച്ചന്നും ജീവനക്കാർക്ക് വ്യക്തമല്ല. സപ്ലിമെൻററി ശമ്പളത്തിെൻറ കാര്യത്തിലും അനാസ്ഥ തുടരുകയാണ്. മാസത്തിൽ ആദ്യത്തെ 15 ദിവസത്തിനുള്ളിൽ 10 ഡ്യൂട്ടി ചെയ്യാത്തവർക്ക് മാസാവസാനത്തിലെ പ്രവൃത്തി ദിവസത്തിനു പകരം അടുത്ത മാസം പത്തിനുള്ളിേല ശമ്പളം നൽകൂ. എന്നാൽ, ഇത്തരത്തിെല സപ്ലിമെൻററി ശമ്പളം മുടങ്ങിയിട്ട് ഏഴു മാസം കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
