Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാ​ക്ക്​...

ട്രാ​ക്ക്​ ന​വീ​ക​ര​ണം: അ​ധി​ക സ​ർ​വി​സു​ക​ളു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി

text_fields
bookmark_border
ട്രാ​ക്ക്​ ന​വീ​ക​ര​ണം: അ​ധി​ക സ​ർ​വി​സു​ക​ളു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി
cancel

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം-​കോ​ട്ട​യം-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ  ട്രാ​ക്ക്​ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട്​ പ​രി​ഹ​രി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ഡി​പ്പോ​ക​ളി​ൽ​നി​ന്ന്​ അ​ധി​ക സ​ർ​വി​സ്​ ആ​രം​ഭി​ച്ചു.

മേ​യ്​ ആ​റു​വ​രെ സ​ർ​വി​സ്​ തു​ട​രും. അ​ധി​ക സ​ർ​വി​സി​നാ​യി എ​റ​ണാ​കു​ളം-​കോ​ട്ട​യം-​തി​രു​വ​ന​ന്ത​പു​രം ഡി​പ്പോ​ക​ൾ​ക്ക്​ കൂ​ടു​ത​ൽ ബ​സു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ട്രെ​യി​നു​ക​ളു​ടെ സ​മ​യ​മ​നു​സ​രി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്നും എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ (ഒാ​പ​റേ​ഷ​ൻ​സ്)  അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ എ.​സി ബ​സു​ക​ളാ​വും കൂ​ടു​ത​ലാ​യും സ​ർ​വി​സ്​ ന​ട​ത്തു​ക. സ​ർ​വി​സു​ക​ളു​ടെ എ​കോ​പ​ന​ത്തി​നാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി കൊ​ല്ല​ത്തും എ​റ​ണാ​കു​ള​ത്തും സ്​​പെ​ഷ​ൽ ഒാ​ഫി​സ​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക​നു​സ​രി​ച്ച്​ സ​ർ​വി​സ്​ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​ൻ ഇ​വ​ർ​ക്ക്​ പ്ര​ത്യേ​ക അ​ധി​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ട്.

മേ​യ്​ ആ​റു​വ​രെ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ പ​ല​തും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കു​മെ​ന്നാ​ണ്​ റെ​യി​ൽ​വേ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ചി​ല ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടും. ട്രെ​യി​നു​ക​ൾ വൈ​കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളാ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​കു​ന്ന​ത്.​എ​ന്നാ​ൽ, എ.​സി ബ​സു​ക​ൾ കൂ​ടു​ത​ലാ​യി സ​ർ​വി​സി​ന്​ അ​യ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. എ.​സി ലോ​േ​ഫ്ലാ​ർ ബ​സു​ക​ൾ നി​ര​വ​ധി ക​ട്ട​പ്പു​റ​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC
Next Story