കെ.എസ്.ആര്‍.ടി.സി: 20 കോടി കടമെടുത്ത് ബാക്കി ശമ്പളം നല്‍കി
text_fieldsതിരുവനന്തപുരം: കേരള ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് 20 കോടി കടമെടുത്ത് കെ.എസ്.ആര്‍.ടി.സിയിലെ ശേഷിക്കുന്ന 25 ശതമാനം ശമ്പള കുടിശ്ശിക വിതരണം ചെയ്തു. ട്രേഡ് യൂനിയനുകളുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലെ ധാരണപ്രകാരമാണ് വെള്ളിയാഴ്ച ശമ്പളവിതരണം നടത്തിയത്. അഞ്ച് ദിവസമെങ്കിലും പഞ്ച് ചെയ്യാത്തവര്‍ക്കും ശമ്പളകുടിശ്ശിക നല്‍കിയിട്ടുണ്ട്.
അതേസമയം, ഇനി ഏഴുദിവസംകൂടി കഴിയുമ്പോള്‍ അടുത്ത മാസത്തെ ശമ്പളദിനമത്തെുകയാണ്. കനറ ബാങ്കില്‍നിന്നുള്ള 100 കോടി വായ്പയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ.
ഇത് തരപ്പെട്ടില്ളെങ്കില്‍ വീണ്ടും കെ.ടി.ഡി.എഫ്.സിയെ സമീപിക്കേണ്ടി വരും. പെന്‍ഷന്‍ വിതരണകാര്യത്തിലും പ്രതിസന്ധിയുണ്ട്. ഒന്നര മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യാന്‍ ബാക്കിയുള്ളത്. സര്‍ക്കാര്‍ വിഹിതമായ 27.5 കോടി ഇതിന് വേഗത്തില്‍ അനുവദിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. അതേസമയം, കെ.എസ്.ആര്‍.ടി.സിയുടെ വിഹിതമായ 27.5 കോടി ഇതുവരെ ട്രഷറിയില്‍ അടച്ചിട്ടില്ല.
കെ.എസ്.ആര്‍.ടി.സി വിഹിതം അടക്കുന്ന മുറക്ക് സര്‍ക്കാര്‍ വിഹിതം നല്‍കുക എന്നതാണ് വ്യവസ്ഥയെങ്കിലും നിലവിലെ പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറാവുന്നത്.
രണ്ടുമാസത്തെയുള്‍പ്പെടെ 55 കോടിയാണ് പെന്‍ഷന്‍ വിഹിതമായി കെ.എസ്.ആര്‍.ടി.സി ട്രഷറിയില്‍ അടക്കാനുള്ളത്. പെന്‍ഷന്‍ ഫണ്ടിലെ 11 കോടിയും ഈമാസത്തെ സര്‍ക്കാര്‍ പെന്‍ഷന്‍ വിഹിതമായ 27.5 കോടിയും ചേര്‍ത്താലും ഒരുമാസത്തെ പെന്‍ഷന്‍ വിതരണത്തിന് തികയില്ല. ക്ഷാമബത്ത കുടിശ്ശിക ഡിസംബറില്‍തന്നെ നല്‍കുമെന്ന് ചര്‍ച്ചയില്‍ ധാരണയായിരുന്നു. അതും എങ്ങനെ വിതരണം ചെയ്യുമെന്ന് വ്യക്തമല്ല. അടുത്തമാസം മുതല്‍ ശമ്പളം കൃത്യസമയത്തുതന്നെ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ട്രേഡ് യൂനിയനുകളുടെ യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
