Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത കണ്ടക്ടർക്ക്​ ഇനി പാന്‍റ്​സും ഷര്‍ട്ടും ധരിക്കാം; ഓവര്‍കോട്ട് നിര്‍ബന്ധം

text_fields
bookmark_border
വനിത കണ്ടക്ടർക്ക്​ ഇനി പാന്‍റ്​സും ഷര്‍ട്ടും ധരിക്കാം; ഓവര്‍കോട്ട് നിര്‍ബന്ധം
cancel

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വനിത കണ്ടക്ടര്‍മാര്‍ക്ക് യൂനിഫോമായി പാന്‍റ്​സും ഷര്‍ട്ടും ഉപയോഗിക്കാന്‍ അനുമതി. യൂനിഫോം പരിഷ്‌കരിച്ചപ്പോള്‍ കാക്കി ചുരിദാറും ഓവര്‍കോട്ടുമാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ മാറ്റംവരുത്തിയാണ്​ തീരുമാനം.

ബസിലെ ജോലിക്ക് ചുരിദാറിനേക്കാള്‍ പാന്റ്‌സും ഷര്‍ട്ടുമാണ് അനുയോജ്യമെന്ന്​ ചൂണ്ടിക്കാട്ടി വനിത ജീവനക്കാർ സി.എം.ഡിക്ക് നിവേദനം നല്‍കിയിരുന്നു.

വനിത കണ്ടക്ടര്‍മാര്‍ക്ക് ചുരിദാര്‍ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറങ്ങി. താൽപര്യമുള്ളവര്‍ക്ക് യൂനിഫോമായി പാന്റും ഷര്‍ട്ടും ഉപയോഗിക്കാം. ഓവര്‍കോട്ട് നിര്‍ബന്ധമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC women conductors can now wear pants and shirts
Next Story