കെ.എസ്.ആർ.ടി.സി: കൊല്ലപണിക്കാർക്ക് ജോലിയില്ലാതെ ശമ്പളമെന്ന് മാനേജ്മെൻറ്
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ കോച്ച് നിര്‍മാണത്തിന് നിയോഗിച്ച 265 സ്ഥിരം കൊല്ലപണിക്കാർ ജോലി ചെയ്യാതെ ശമ്പളം വാങ്ങുകയാണെന്ന് മാനേജ്മെൻറ്. ഡയറക്ടർ ബോർഡിന് സമർപ്പിക്കാൻ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം. ബസ് ബോഡി നിർമാണം നടക്കാത്തതിനാൽ ഇവര്‍ക്ക് ജോലി നല്കാന് കഴിയില്ല. നാല് റീജനല്‍ വര്‍ക്ക്ഷോപ്പുകളിൽ 448 സ്ഥിരം കൊല്ലപണിക്കാരാണുണ്ടായിരുന്നത്. കോച്ച് നിര്‍മാണം നിര്ത്തിെവച്ചതോടെ സ്ഥിരംജീവനക്കാരില്‍ 183 പേരെ ജില്ല വര്‍ക്ക്ഷോപ്പുകളിലേക്ക് മാറ്റി. ശേഷിക്കുന്ന 265 പേര് റീജനല്‍ വര്‍ക്ക്ഷോപ്പുകളില്‍ പണിയില്ലാതെ കഴിയുെന്നന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
താൽക്കാലികക്കാരായ കൊല്ലപണിക്കാരടക്കം 250 പേരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. 10 വർഷത്തിലധികം സർവിസുള്ള താൽക്കാലികക്കാരെ പിരിച്ചുവിട്ടതിനെതിരെ യൂനിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. സമഗ്രനവീകരണത്തിന് ചുമതലപ്പെടുത്തിയ പ്രഫ.സുശീൽഖന്നയുടെ റിപ്പോർട്ട് പ്രകാരം ബസ്- ജീവനക്കാർ അനുപാതം ഒമ്പതില്‍ നിന്ന് അഞ്ചിലേക്ക് കുറക്കണമെന്നാണ് മാനേജ്മെൻറ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
