Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സിക്ക്​...

കെ.എസ്​.ആർ.ടി.സിക്ക്​ വയറ്റത്തടി: തെരഞ്ഞെടുപ്പിന്റെ​ മറവിൽ ​റൂട്ടുകൾ സ്വകാര്യ മേഖലക്ക്​ തീറെഴുതി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിക്ക്​ വയറ്റത്തടി: തെരഞ്ഞെടുപ്പിന്റെ​ മറവിൽ ​റൂട്ടുകൾ സ്വകാര്യ മേഖലക്ക്​ തീറെഴുതി
cancel

തി​രു​വ​ന​ന്ത​പു​രം: ദേ​ശ​സാ​ത്​​കൃ​ത റൂ​ട്ടു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ​വി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ കൂ​ട്ട​ത്തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക്​ തു​റ​ന്നു​ന​ൽ​കി. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍നി​ന്നും കെ.​എ​സ്.​ആ​ര്‍.​ടി.​സി ഏ​റ്റെ​ടു​ത്ത ദീ​ര്‍ഘ​ദൂ​ര ​പാ​ത​ക​ളി​ലാ​ണ്​ 140 ലേ​റെ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് 140 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​മു​ള്ള 241 പെ​ര്‍മി​റ്റു​ക​ൾ ഹൈ​കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഈ ​റൂ​ട്ടി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടാ​തി​രി​ക്കു​​ക​യോ പു​തി​യ പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്​​താ​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ്​ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ നി​ർ​ദേ​ശം. ഈ ​ഉ​ത്ത​ര​വ്​ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്താ​ണ്​ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക്​ വ​ള​ഞ്ഞ വ​ഴി​യി​ൽ പെ​ർ​മി​റ്റ്​ ന​ൽ​കി​യ​ത്.

ഫാ​സ്റ്റ്​ പാ​സ​ഞ്ച​ർ ബ​സു​ക​ളാ​ണ്​ ​കെ.​എ​സ്.​ആ​ർ.​ടി.​സി ഈ ​റൂ​ട്ടു​ക​ളി​ൽ ഓ​ടി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​ത്യ​വാ​ങ്​​മൂ​ല​വും സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഒ​രു നി​ശ്ചി​ത റൂ​ട്ട്​ നി​ർ​ദേ​ശി​ക്കു​ന്ന​തി​ന്​ പ​ക​രം ഫാ​സ്റ്റു​ക​ൾ സാ​ധാ​ര​ണ ന​ൽ​കു​ന്ന​ത്​ ഏ​രി​യ പെ​ർ​മി​റ്റു​ക​ളാ​ണ്. ഇ​തി​നി​ടെ ഈ ​റൂ​ട്ടു​ക​ളി​ലേ​ക്ക്​ ഓ​ർ​ഡി​ന​റി ​പെ​ർ​മി​റ്റി​നാ​യി സ്വ​കാ​ര്യ ബ​സു​ക​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു.

കോ​ട​തി ഉ​ത്ത​ര​വ്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​പേ​ക്ഷ നി​ര​സി​ക്കാ​മെ​ന്നി​രി​ക്കെ, അ​തി​ന്​ ത​യാ​റാ​കാ​തെ ഈ ​റൂ​ട്ടു​ക​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ൾ ഓ​ടി​ക്കു​ന്നി​​ല്ലെ​ന്നും ഫാ​സ്റ്റ്​ പാ​സ​ഞ്ച​ർ ബ​സു​ക​ളാ​ണു​ള്ള​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ സ്വ​കാ​ര്യ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി​യി​ൽ മാ​ത്രം ഇ​ത്ത​ര​ത്തി​ൽ ന​ൽ​കി​യ​ത്​ 34 പെ​ർ​മി​റ്റു​ക​ളാ​ണ്. ഇ​തി​​​ന്‍റെ ചു​വ​ടു​പി​ടി​ച്ച്​ മ​റ്റു​ ജി​ല്ല​ക​ളി​ലും ന​ൽ​കി. ദേ​ശ​സാ​ത്​​കൃ​ത റൂ​ട്ടു​ക​ളി​ൽ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ പെ​ര്‍മി​റ്റ് ന​ല്‍ക​രു​തെ​ന്ന വ്യ​വ​സ്ഥ​യാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ലം​ഘി​ച്ച​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​നി​ന്ന്​ കാ​ര്യ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളോ വി​യോ​ജി​പ്പോ ഉ​യ​രാ​ത്ത​തും സം​ശ​യം ജ​നി​പ്പി​ക്കു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച പെ​ർ​മി​റ്റു​ക​ൾ നി​യ​മ​പ​ര​മാ​യി​ത​ന്നെ റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ങ്കി​ലും അ​തി​ന്​ ത​യാ​റ​ല്ല.

ഹൈ​കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച്​ ദേ​ശ​സാ​ത്​​കൃ​ത പാ​ത​ക​ളി​ല്‍ ഓ​ടി​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ പെ​ർ​മി​റ്റ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ പി​ന്മാ​റു​ക​യും പ​ക​രം ഈ ​റൂ​ട്ടി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വി​ന്യ​സി​ക്കു​ക​യും വേ​ണം. എ​ന്നാ​ൽ, ഇ​ടു​ക്കി​യി​ൽ ഇ​ത്ത​ര​ത്തി​ൽ ബ​സ്​ വി​ന്യ​സി​ക്കാ​തെ ക​ണ്ണ​ട​ച്ചെ​ന്നാ​ണ്​ വി​മ​ർ​ശ​നം. ദീ​ർ​ഘ​ദൂ​ര പാ​ത​ക​ളാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ വ​രു​മാ​ന​ത്തി​ന്‍റെ ന​ട്ടെ​ല്ല്.

ഇ​വി​ടേ​ക്ക്​ സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ടി ക​ട​ന്നു​വ​രു​ന്ന​തോ​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​യാ​ണ്​ ത​ക​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionsprivate sectorKSRTC
News Summary - KSRTC suffers setback: Routes sold to private sector under the guise of elections
Next Story