Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡുകള്‍ക്ക്​ ക്ഷാമം

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡുകള്‍ക്ക്​ ക്ഷാമം
cancel

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കിയ ട്രാവല്‍ കാര്‍ഡുകള്‍ക്ക് ക്ഷാമം. മിക്ക യൂനിറ്റുകളിലും ആവശ്യമായ കാര്‍ഡുകള്‍ ലഭിക്കാതായിട്ട്​  ആഴ്​ചകളായിട്ടും പുതിയവ അച്ചടിച്ചിട്ടില്ല. ഇതിനാല്‍ കാര്‍ഡ്​ നടപ്പാക്കിയതോടെ കെ.എസ്.ആര്‍.ടി.സിക്ക്​ ലഭിച്ച സ്ഥിരം യാത്രക്കാര്‍ നഷ്​ടപ്പെടുന്ന അവസ്ഥയാണ്​.  ഏറ്റവും ആവശ്യക്കാരുള്ള 1000, 1500 കാര്‍ഡുകള്‍ മിക്ക യൂനിറ്റുകളിലും തീര്‍ന്ന ​നിലയിലാണ്​.

പുതിയ കാര്‍ഡുകള്‍ അടിക്കാന്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും സ്മാര്‍ട്ട്​ കാര്‍ഡ്​ രൂപത്തിലേക്ക്​  മാറ്റാത്തതിനാല്‍ പദ്ധതി തുടരുന്നത്​ സംബന്ധിച്ച്​ അനിശ്ചിതത്വം തുടരുകയാണ്​. ഇതിനകം 6500 കാര്‍ഡുകളാണ്​ കോര്‍പറേഷന്‍ അടിച്ചത്​. 1000 രൂപയുടെ 3000, 1500-മൂവായിരം,  3000-ആയിരം, 5000- അഞ്ഞൂറ്​ എന്നിങ്ങനെയാണ്​ ഇത്​. ​ ഓരോ കാര്‍ഡിനും 20.54 രൂപ എന്ന തോതില്‍ മൊത്തം 1,33,510 രൂപയാണ്​ ​കോര്‍പറേഷന്‍ ചെലവഴിച്ചത്.  ജനുവരി ഒന്ന്​ മുതല്‍​ ഡിപ്പോകള്‍ വഴി വിതരണം തുടങ്ങിയ കാര്‍ഡുകള്‍  ഓരോ മാസം ഉപയോഗിക്കാവുന്ന രീതിയിലാണ്​.  സ്​ഥിരം യാത്രക്കാര്‍ക്ക് പ്രതിമാസം 250 രൂപയോളം ലാഭമുണ്ടാകുന്നതാണ് പദ്ധതി.   

ട്രാവല്‍ കാര്‍ഡുകള്‍ വിജയകരമാണെന്നാണ്​ കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തലെങ്കിലും സ്മാര്‍ട്ട്​ കാര്‍ഡ്​ ആക്കുന്നത്​ സംബന്ധിച്ച ആശയക്കുഴപ്പമാണ്​ കാര്‍ഡുകള്‍ ഇറക്കാന്‍ വൈകുന്നത്​.  1000, 1500 കാര്‍ഡുകളുടെ കാര്യത്തില്‍ മാത്രം ഇത്രയും പരിമിതമായ കാര്‍ഡുകള്‍ ഇറക്കിയിട്ടും 10 ലക്ഷത്തോളം രൂപയുടെ വരുമാനമാണ്​ കെ.എസ്.ആര്‍.ടി.സി നേരിട്ട്​ നേടിയത്​. സ്മാര്‍ട്ട്​ കാര്‍ഡുകളായി കാര്‍ഡുകള്‍ മാറ്റണമെന്ന്​ ഡിപ്പോകളും യൂനിയനകളും ആവശ്യം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച്​ അന്തിമ തീരുമാനമായിട്ടില്ല.  

ഓരോ ​മാസത്തേക്കും പുതിയ കാര്‍ഡുകള്‍ ഇറക്കു​മ്പോള്‍ കാര്‍ഡ്​ വഴി നേടുന്ന ലാഭം നഷ്​ടപ്പെടാന്‍ ഇടയാക്കുമെന്ന്​ യൂനിയന്‍ പ്രതിനിധികള്‍ പറയുന്നു.  ഓരോ കാര്‍ഡിനും 20.54 രൂപ ഓരോ മാസവും കെ.എസ്.ആര്‍.ടി. സി ചെലവഴിക്കേണ്ടിവരും. റീചാര്‍ജ്​ ചെയ്യാവുന്ന രീതിയിലുള്ള​ സ്മാര്‍ട്ട്​​ കാര്‍ഡുകള്‍ ആക്കണമെന്നാണ്​ ആവശ്യം.

അനിശ്ചിതത്വം തുടരുന്നതിനാല്‍   ഓരോ യൂനിറ്റുകളില്‍നിന്നും ആവശ്യം ഉയര്‍ന്നപ്രകാരം മാത്രം പുതിയ കാര്‍ഡുകള്‍ അടിക്കാനാണ്​ നിര്‍ദേശം. ​ 1000-2470 എണ്ണം, 1500-2095, 3000-1025, 5000-160 എന്നിങ്ങനെയാണ്​ പുതിയതായി  അച്ചടിക്ക്​ ഓര്‍ഡര്‍ നല്‍കിയത്​. പല ഡിപ്പോകളിലും യാത്രക്കാര്‍ ദിവസങ്ങളായി കാര്‍ഡുകള്‍ക്കുവേണ്ടി കയറിയിറങ്ങുകയാണ്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc travel card
News Summary - ksrtc travel card
Next Story