യാത്രക്കാരുടെ ദുരിതം കുറക്കാൻ കെ.എസ്.ആർ.ടി.സി; ചവിട്ട് പടിയുടെ ഉയരം കുറക്കും
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കൂടുതലാണെന്ന് പരാതി ഉയർന്നതിനെ തുടർന്ന് ഉയരം കുറക്കാൻ നിർദേശം നൽകി കെ.എസ്.ആർ.ടി.സി അധികൃതർ. കെ.എസ്.ആർ.ടി.സി ബസുകളിൽ പലപ്പോഴും കയറാൻ ആരോഗ്യമുളളവർക്കുപോലും ബുദ്ധിമുട്ടാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇത് ഇരട്ടി ദുരിതമാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഇങ്ങനെയൊരു നിർദേശം നൽകിയിരിക്കുന്നത്.
മോട്ടോർ വാഹന നിയമ പ്രകാരവും 2017ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പിൽ നിന്ന് 25 സെന്റിമീറ്ററിൽ കുറയാനും 40സെന്റിമീറ്ററിൽ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ. എന്നാൽ ചില കെ.എസ്.ആർ.ടി.സി ബസുകളിൽ 40 സെന്റിമീറ്ററിന് മുകളിലാണ് ആദ്യ ചവിട്ടുപടി. ഇതിൽ രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

