കെ.എസ്.ആർ.ടി.സി: അന്തിമപട്ടിക കരടാക്കി, അന്വേഷണവും പുരോഗമിക്കുന്നു
text_fieldsrepresentative image
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാരുടെ അന്തിമ സ്ഥലംമാറ്റ ഉത്തരവ് കരട് സ്ഥലം മാറ്റമാക്കി പുതിയ ഉത്തരവ് പുറത്തിറക്കി. നിരവധി പരാതികൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിൽ വിശദീകരിച്ചിരിക്കുന്നത്. പരാതികൾ നൽകാൻ 25വരെ സമയവും നൽകിയിട്ടുണ്ട്. എന്നാൽ, ഒരിക്കൽ കരട് പ്രസിദ്ധീകരിച്ചശേഷം അതിെൻറ പരാതികളെല്ലാം കേട്ട് പരിഹരിച്ചാണ് സ്ഥലംമാറ്റ പട്ടിക തയാറാക്കിയത്.
അത് മരവിപ്പിക്കാൻ ഉന്നതതല നീക്കം നടന്നുവെന്നാണ് ഇപ്പോഴത്തെ ആക്ഷേപം.
ഡ്രൈവർമാരുടെ സ്ഥലംമാറ്റ ഉത്തരവ് കെ.എസ്.ആർ.ടി.സി എം.ഡി ഒപ്പിടുന്നതിനു മുമ്പ് ചീഫ് ഓഫിസിൽനിന്ന് ചോർന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണിപ്പോൾ. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി രേഖകൾ പ്രചരിച്ചതറിഞ്ഞ കോർപറേഷൻ എം.ഡി ബിജു പ്രഭാകറാണ് പൊലീസിൽ പരാതി നൽകിയത്.
കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ എടുക്കാനാണ് തീരുമാനം. അതിനിടയിലാണ് സമ്മർദം കാരണം ലിസ്റ്റ് തന്നെ മരവിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

