Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു

text_fields
bookmark_border
സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു
cancel

കോഴിക്കോട്: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ കാറിലെത്തിയ സംഘം മർദിച്ചു. ഡ്രൈവറെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതോടെയായിരുന്നു മർദനം. കോഴിക്കോട് താമരശ്ശേരിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

കോഴിക്കോട് - ബംഗളൂരു ബസിലാണ് അക്രമമുണ്ടായത്. ബസിനെ പിന്തുടർന്ന് കാറിലെത്തുകയായിരുന്നു അഞ്ചംഗ സംഘം. സീറ്റ് ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഡ്രൈവറുമായി സംഘം തർക്കമുണ്ടായി. ഡ്രൈവറോട് ആക്രോശിക്കുന്നത് കണ്ട് ബസിലെ ഒരു യാത്രക്കാരൻ ചോദ്യം ചെയ്തതോടെ കാറിലെത്തിയ സംഘം മർദിക്കുകയായിരുന്നു.

വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ മുഹമ്മദ് അഷ്റഫിനാണ് മർദനമേറ്റത്. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC swift bus stopped and passenger attacked at thamarassery
Next Story