Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറ്റിങ്ങലിൽ സ്വിഫ്റ്റ്...

ആറ്റിങ്ങലിൽ സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് 30 ഓളം യാത്രക്കാർ, ആർക്കും പരിക്കില്ല

text_fields
bookmark_border
ആറ്റിങ്ങലിൽ സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് 30 ഓളം യാത്രക്കാർ, ആർക്കും പരിക്കില്ല
cancel

തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് കത്തി നശിച്ചത്.ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം.

മാമത്ത് എത്തിയപ്പോൾ ബസിന്റെ താഴെ ഭാ​ഗത്ത് നിന്നും പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ ബസ് നിർത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദേശിക്കുകയായിരുന്നു. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ തീ പടർന്നുപിടിക്കുകയായിരുന്നു.

യാത്രക്കാരെ ഉടൻ പുറത്തിറക്കാനായതിനാൽ ആളപായം ഒഴിവായി. ആറ്റിങ്ങൽ നിന്നുള്ള അ​ഗ്നിശമന സേന യൂണിറ്റ് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്ത കാരണം എന്നാണ് പ്രാഥമിക നി​ഗമനം. ​​സംഭവത്തിൽ വിശദമായ പരിശോധന നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle FireKSRTC swift busSwift Bus
News Summary - ksrtc swift bus catches fire in thiruvananthapuram
Next Story